വുഹാനിൽ ജന്മമെടുത്ത കാലൻ കൊറോണ എന്ന മഹാമാരി ചതിച്ചു ഞങ്ങൾ കുഞ്ഞുങ്ങളെ തല്ലിക്കെടുത്തി ഞങ്ങടെ സന്തോഷം വിടില്ല ഞങ്ങൾ നിൻ വാഴ്ച പിടിച്ചു കെട്ടും നിൻ വൈറസ് വൃത്തി ശുചിത്വം പാലിച്ച് തുരത്തിയോടിക്കും ഞങ്ങൾ ഇതിനായ് കൂട്ടരെ ഒന്നിക്കാം ഒറ്റക്കെട്ടായ് നിന്നീടാം മാസ്ക് ധരിക്കാം കൈ കഴുകാം ഒപ്പം കളികൾ ഉപക്ഷിക്കാം നമിക്കാം ആതുര സേവകരെ കേട്ടിടാം നീതി പാലകരെ നേടിടാം മോചനം ഒരുമയോടെ പ്രാർത്ഥിക്കാം ഒരു നല്ല നാളേയ്ക്കായ്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത