ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

അനുഭവങ്ങളുടെ അരങ്ങ് - പി അപ്പുക്കുട്ടൻ

കടിക്കാലം തൊട്ടേ എനിക്ക് കമ്പമായിരു ന്നു. ശിവരാത്രി നാളിൽ ഞങ്ങൾ കുട്ടികൾ സംഘടിച്ച് ഏതെങ്കിലും ഒരു വീട്ടുമുറ്റത്ത് നാടകം കളിക്കാറ് പതിവായിരുന്നു. അമ്മ യുടെയോ സഹോദരിമാരുടെയോ ഉടുപുട വകൾ കർട്ടനാക്കി പുരാണകഥകൾ അഭി നയിക്കും. അച്ചടിച്ച പുസ്തകമൊന്നുമില്ല. കഥകൾ നാടകരൂപത്തിലാക്കുന്ന ചുമതല മിക്കവാറും എനിക്കായിരുന്നു. ശിവരാത്രി ദിവസം ശ്രീകൃ ലീലകളുടെ നാടകം കളിക്കാൻ തീരു മാനിച്ചു. ശ്രീകൃഷ്ണന്റെ വേഷം കെട്ടാൻ എന്നെയാണ് തിരഞ്ഞെടുത്തത്. ശ്രീകൃ അന്ന് നീലക്കാർവർണ്ണ നാണല്ലോ. അതെങ്ങനെ സാധിക്കുമെന്ന് എല്ലാവരും ചേർന്നാലോചിച്ചു. (പ്രത്യേകം മേക്കപ്പ്മാ

നൊന്നും അന്ന് ഞങ്ങൾക്കില്ല. ഒടുവിൽ രണ്ടുപെട്ടി റോബിൻ ബ്ലൂനീലം മേടിച്ചു കൊണ്ടുവന്നു. അതുമുഴുവൻ എന്റെ ശരീ രത്തിൽ തേച്ചുപിടിപ്പിച്ചു. നീലശ്യാമളക ളേബരനായി ഞാൻ സ്റ്റേജിലെത്തി. കുറച്ചു നിമിഷങ്ങൾ കടന്നു പോയി. എനി ക്കെന്തോ ഒരു വീർപ്പുമുട്ടൽ, ഒരെരിപൊരി കൊള്ളൽ. എന്റെ പരവേശം കണ്ടിട്ടോ എന്തോ സദസ്സിൽ നിന്ന് പ്രായം ചെന്ന ഒരമ്മ വന്ന് എന്നെ പിടിച്ചു പുറത്തുകൊ ണ്ടുപോയി. ഉടനെ നീലം കഴുകിക്കളയാൻ ആവശ്യപ്പെട്ടു. നീലം തേച്ചു പിടിപ്പിച്ച പോൾ രോമകൂപങ്ങൾ അടഞ്ഞതാണ് എന്നെ വീർപ്പുമുട്ടിച്ചത്. കുറച്ചുകൂടി കഴിഞ്ഞിരുന്നെങ്കിൽ സ്ഥിതി ഗുരുതരമാ യിരുന്നേനെ. ആ അമ്മ സമയത്തുതന്നെ ഇടപെട്ടതുകൊണ്ട് രക്ഷപ്പെട്ടു.

കുട്ടിക്കളിയിലുണ്ടായ ഒരു കാര്യ മാണ് പറഞ്ഞത്. ആദ്യമായി 53 രവപൂർവ്വം ഒരു നാടകത്തിൽ അഭിനയിക്കു ന്നത് അദ്ധ്യാപക പരിശീലനകാലത്ത് ട്രെയിനിംഗ് സ്കൂളിൽ വെച്ചാണ്. അന്ന് ഞങ്ങൾ വെജിറ്റേറിയൻ ഹോസ്റ്റലിൽ താമ സിക്കുന്ന ചില അദ്ധ്യാപക വിദ്യാർത്ഥി കൾ സ്കൂൾ വാർഷികത്തിന് ഒരു നാടകം അവതരിപ്പിക്കാൻ നിശ്ചയിച്ചു. ഹെഡ്മാ സ്റ്ററെ കണ്ട് സമ്മതം വാങ്ങി. പള്ളിയത്ത് ബാലകൃഷ്ണൻ നായരായിരുന്നു ഞങ്ങ ളുടെ നേതാവ്. പ്രായം കൊണ്ടും പക്വത കൊണ്ടും സീനിയറായ സുഹൃത്ത് നല്ലൊരു നടനും കലാപ വർത്തകനുമാണ്. (ശ്രീ ബാലകൃഷ്ണൻ നായർ ഉദിനൂർ സെൻട്രൽ യു.പി. സ്കൂളിന്റെ ഹെഡ്മാസ്റ്റർ സ്ഥാനത്ത് നിന്നും തിക്കോടിയന്റെ ഒരു പ്രേമഗാനം എന്ന ഏകാങ്കനാടകമാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. റിഹേർസൽ ഹോസ്റ്റലിൽ വെച്ച് തന്നെയായിരുന്നു. അവസാനഘട്ടത്തിൽ ബാലകൃഷ്ണൻ നായർ ഉദിനൂരിൽ നിന്ന് വി.സി. നായരെ കൊണ്ടുവന്നു. അദ്ദേഹം ചില നിർദ്ദേശ ങ്ങൾ തന്നു. ഉടനീളം ഹാസ്യരസം നിറ ഞ്ഞുനിൽക്കുന്ന ഏകാങ്കമാണ് ഒരു പ്രമ ഗാനം, നഗരത്തിലെ ലോഡ്ജിൽ താമസി ക്കുന്ന വിപ്ലവകവിയെ കേന്ദ്രീകരിച്ചാണ് നാടകം നീങ്ങുന്നത്. ലോഡ്ജിലെത്തുന്ന വൈവിധ്യമാർന്ന കഥാപാത്രങ്ങൾ നാടക ത്തിന് പൊലിമയുണ്ടാക്കുന്നു.

നാടകത്തിൽ കവിയുടെ ഉറ്റസുഹൃ ത്തായ നമ്പ്യാരുടെ ഭാഗമാണ് ഞാൻ അഭി നയിച്ചത്. ആദ്യമായാണ് പ്രധാനമായ ഒര പ്രത്യക്ഷപ്പെടുന്നത്. പക്ഷേ അതിന്റെ ചാഞ്ചല്യമൊന്നും എനിക്ക് വലു തായി അനുഭവപ്പെട്ടില്ല. ഒരുപക്ഷേ ഞങ്ങ ളുടെ സ്കൂളിലെ നിത്യപരിചിതമായ അര ങ്ങായതുകൊണ്ടായിരിക്കാം. നാടകം കഴി ഞ്ഞപ്പോൾ അദ്ധ്യാപകരും സഹപാഠികളുമെല്ലാo എന്റെ സംഭാ ചലനങ്ങളുമെല്ലാം വളരെ സ്വാഭാവികവും അനായാസവുമായിരു ന്നെന്ന് ഹെഡ്മാസ്റ്റർ പ്രത്യേകം പറഞ്ഞു. എന്റെ സർട്ടിഫിക്കറ്റിൽ പിന്നീട് അക്കാര്യ ങ്ങളെല്ലാം അദ്ദേഹം എഴുതുകയും

ഒരു പ്രേമഗാനം തന്നെ ലത്ത് നാട്ടിലെ ഒരു പ്രൈമറി വിദ്യാലയ ത്തിന്റെ വാർഷികാഘോഷവേളയിൽ പൂർവ്വവിദ്യാർത്ഥികളുടെ വകയായി അവ തരിപ്പിക്കുകയുണ്ടായി. അതിൽ നമ്പൂതിരി യുടെ ഭാഗമാണ് ഞാൻ എടുത്തത്. നമ്പൂ തിരിയായുള്ള എന്റെ രൂപാന്തരവും സദ സ്സിന് നന്നേ ഇഷ്ടപ്പെട്ടുവെന്ന് അവരുടെ പ്രതികരണം വ്യക്തമാക്കി.

അദ്ധ്യാപകനായതിൽ പിന്നീടാണ് കലാസമിതി പ്രവർത്തനങ്ങളിൽ സജീവ മായി ഇടപെടാൻ തുടങ്ങിയതും നാടകങ്ങ ളിൽ തുടർച്ചയായി അഭിനയിച്ചുതുടങ്ങിയ

കാസർഗോഡ് ഗവ. ഹൈസ്കൂളിൽ ജോലി ചെയ്യുന്ന കാലത്തുണ്ടായ ഒരു നാട കാനുഭവം കൂടി ഈ സന്ദർഭത്തിൽ ഞാൻ ഓർത്തുകൊള്ളട്ടെ.

ഒരു ദ്വിഭാഷാ വിദ്യാലയമാണ് ഈ ഹൈസ്കൂൾ. കർണ്ണാടകവും മലയാളവും രണ്ടും അവിടെ പഠനമാദ്ധ്യമമാണ്. ഭാഷാ സംസ്ഥാനരൂപീകരണത്തെ തുടർന്ന് ഇരു ഭാഷകളും തമ്മിലുള്ള സംഘർഷം അവിടെ പുകഞ്ഞുനിന്നിരുന്നു. (ഇരുഭാഷ കൾ എന്നല്ല ഭാഷാ ദുരഭിമാനികൾ തമ്മി ലുള്ള സംഘർഷം എന്നാണ് കൃത്യമായി പ്രയോഗിക്കേണ്ടത്) ഇരു വിഭാഗത്തിൽപ്പെ ടുന്നവർ കുറവല്ലാത്തതിനാൽ ഇപ്പോഴും ഭാഷാകലപില അവിടെ ഉയർന്നുവരാറു ണ്ട്. സ്കൂളിലും അതിന്റെ പ്രതിഫലനം ഉണ്ടാവുക സ്വാഭാവികം മാത്രം.

ഒരു വർഷം വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു പരിപാടികൾ തീരുമാനിക്കാൻ സ്റ്റാഫ് മീറ്റിംഗ് ചേർന്നു. മീറ്റിംഗിൽ അദ്ധ്യാപകരുടെ ഒരു നാടകം വേണമെന്ന് ഞാൻ അഭിപ്രായപ്പെട്ടു. ഉടൻ കർണ്ണാടക വിഭാഗത്തിലെ ഒരദ്ധ്യാപകൻ എഴുന്നേറ്റ് പറഞ്ഞു കർണ്ണാടക നാടകവും വേണം. സ്കൂൾ വാർഷികം കൂനിമേൽ കുരുവാ കുമോ എന്നായി എല്ലാവരുടേയും സംശയം.

അദ്ധ്യാപകരുടെ നാടകം വേണമെന്നേ ഞാൻ പറയുന്നുള്ളു. അത് കർണ്ണാടക നാടകമാ യിരുന്നാലും മതി. ഞാൻ വിശദീകരിച്ചു. അതോടെ അന്തരീക്ഷത്തിന്റെ പിരിമുറുക്കം ഒന്ന യഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ രണ്ടുഭാഷ കളും സംസാരിക്കുന്ന ഒരു നാടകം അവതരിപ്പി ക്കാമെന്നും അതുവഴി സൗഹൃദത്തിന്റെ പുതിയ പാലം പണിയാമെന്നും എല്ലാവരും അംഗീകരിച്ചു.

പ്രശസ്ത നാടകകൃത്തായ പി.എ.എം. ഹനീഫ് അന്ന് കാസർകോട്ടുണ്ടായിരുന്നു. ഹനീ ഫിനോട് കാര്യങ്ങൾ വിശദീകരിച്ച് ഉചിതമായ ഒരു നാടകം എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടു. എന്റെ മനസ്സിലുള്ള ആശയം ഞാൻ ഹനീഫി നോട് വിശദികരിച്ചുകൊടുത്തു,

കർണ്ണാടകക്കാരിയായ വിധവ. ഒരു വേല ക്കാരനെ കൂടെയുള്ളു. വിധവയുടെ വീട്ടിൽ ഒരു മലയാളി ബ്രാഹ്മണനും. അയാളുടെ രണ്ടുമ ക്കളും വാടകയ്ക്ക് താമസിക്കാനെത്തുന്നു. ഇരു കുടുംബങ്ങളും സംഘർഷങ്ങളും തമ്മിൽ ക്രമേണ ആദ്യമുണ്ടാകുന്ന വളർന്നു വരുന്ന സ്നേഹവുമായിരിക്കണം നാടകത്തിന്റെ പ്രമേയം.

ഹനീഫ് നാടകമെഴുതി. കർണ്ണാടകക്കാ രായ കഥാപാത്രങ്ങളുടെ സംഭാഷണം കർണ്ണാ ടക ഭാഷാദ്ധ്യാപകർ മൊഴിമാറ്റം നടത്തി. ഇരുവി ഭാഗത്തിൽപ്പെട്ട അധ്യാപകരും ചേർന്ന് നാടകം അവതരിപ്പിക്കുകയും ചെയ്തു.

ഞങ്ങളുടെ ഉദ്യമം സ്കൂളന്തരീക്ഷത്തെ സൗഹാർദ്ദപൂർണ്ണവും സന്തോഷഭരിതവുമാ ക്കാൻ ഏറെ സഹായിച്ചു എന്ന് കൃതാർത്ഥത യോടെ ഇന്ന് ഞാൻ ഓർക്കുന്നു.