അകറ്റിടാം കോർത്ത കൈകൾ
മനസ്സു ചേർത്തുവെച്ചു നാം
അകന്നിടാം അല്പദൂരം
കൊറോണയെ തുരത്തുവാൻ
നല്ല നാളു വന്നിടുമ്പോൾ
നമ്മളൊത്തുചേരുവാൻ
കഴുകിടേണം കൈകളൊക്കെ
കൊറോണയെ തുരത്തുവാൻ
നാടും തോടും നാട്ടുമാവും
ഏറെ പ്രീയ കൂട്ടരും
മറന്നിടാം അല്പനാൾ
കൊറോണയെ തുരത്തിടാം
തോറ്റിട്ടില്ല തോല്കുകില്ല
നമ്മളെന്നുമെപ്പൊഴും
കരുതലോടെ നിന്നിടാം
കൊറോണയെ തുരത്തിടാം