നാം ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ് . രാവിലെ എഴുന്നേറ്റാൽ പല്ലു തേക്കുകയും കുളിക്കുകയും വേണം . വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം . ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം . പുറത്തു പോയി വന്നാൽ കൈകൾ സോപ്പുപയോഗിച്ചു കഴുകണം . വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് രോഗാണുക്കളെ അകറ്റി നിർത്താം .