ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/കൊറോണയോടു പറയാനുള്ളത്

കൊറോണയോടു പറയാനുള്ളത്

ഒടുവിൽ നീ വരേണ്ടിവന്നു
ഞാനാരാണെന്ന് എന്നെ ഓർമിപ്പിക്കുവാനായ്...

ഇത്രമേൽ ഝടുതി വേണ്ടായിരുന്നു
ഈ ഭൂവിലെ ഇത്തിരിപോന്ന മനുഷായുസിനെന്ന് ......

ഇത്രമേൽ ആഹരിയ്‌ക്കേണ്ടതില്ലായിരുന്നു
ആരോഗ്യപൂർണ്ണനായ്‌ ഭൂവിൽ മേവീടുവാൻ...

ആഡംബരങ്ങളില്ലാതെയും കനകങ്ങളണിയാതെയും
ജീവിത സഖിയെ വരിയ്ക്കാമെന്ന്....

ചുമരുകൾക്കുള്ളിലെ ഇത്തിരിപോന്ന കിടാങ്ങൾക്ക്
ഒത്തിരിയേറെ ഉരിയാടാനുണ്ടായിരുന്നെന്ന്....

നിറം കെട്ട് നരനൊതുങ്ങിയപ്പോൾ, സാദ്ധ്യമായ്
സൃഷ്ടിജാലങ്ങൾ തൻ സ്വൈര്യവിഹാരവും....

ഇത്തിരിപ്പോന്ന മനുഷ്യായുസിന് ഒത്തിരി
ഏറെയൊന്നും വേണ്ടായിരുന്നെന്ന്....

 

ശിവാനി ഐ ഡി
6 B ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത