ഗവ യു പി എസ് പാലുവളളി/അക്ഷരവൃക്ഷം/രാജകുമാരിയും പക്ഷിയും
രാജകുമാരിയും പക്ഷിയും
ഒരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. കൂട്ടിനായി ഒരു പക്ഷിയും.ആ പക്ഷി രാജകുമാരിക്കൊപ്പം സുഖമായി ജീവിച്ചു. ഒരു ദിവസം രാവിലെ രാജകുമാരി ഉണർന്നു നോക്കിയപ്പോൾ പക്ഷിയെ കാണാനില്ല. അവൾ കൊട്ടാരം മുഴുവൻ പക്ഷിയെ നോക്കി നടന്നു. കണ്ടതേയില്ല.അവൾ തേങ്ങി കരഞ്ഞു. കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു രാത്രിയിൽ രാജകുമാരി ആ പക്ഷിയുടെ പാട്ട് കേട്ടു. അവൾ ഓടി ജനലരികിൽ ചെന്നു നോക്കി. പക്ഷേ തന്റെ പ്രിയപ്പെട്ട പക്ഷിയെ കാണാൻ കഴിഞ്ഞില്ല, എങ്കിലും പാട്ട് കേൾക്കാൻ രാജകുമാരിക്ക് കഴിഞ്ഞു. അന്നു മുതൽ എല്ലാ രാത്രികളിലും രാജകുമാരി ആ പക്ഷിയുടെ പാട്ട് കേട്ട് ഉറങ്ങുമായിരുന്നെത്രേ.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |