ഗവ ടി എസ് ചെട്ടിയംപാറ/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം
ശുചിത്വംമഹത്വം
ഒരു ഗ്രാമത്തിൽ മടിയനായ ഒരു കുട്ടി ഉണ്ടായിരുന്നു.അവന്റെ പേര് കിച്ചു എന്നായിരുന്നു.അവന് അമ്മയേ ഉള്ളൂ.അമ്മ പറയുന്നതൊന്നും അവൻ അനുസരിക്കില്ല.പല്ലുതേക്കാനും നഖംവെട്ടാനും കുളിക്കാനും ഒക്കെ മടിയാണ്.ഒരു വൃത്തിയുമില്ല. അങ്ങനെയിരിക്കെ അവന് സഹിക്കാനാവാത്ത വയറുവേദനയും ഛർദ്ദിയും വന്നു. അമ്മ അവനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.ഡോക്ടർ അവനെ പരിശോധിച്ചു. അവനെ ആകെയൊന്ന് നോക്കി. വ്യക്തിശുചിത്വം അത്യാവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു,മരുന്നും കൊടുത്തു.വീട്ടിലെത്തിയ കിച്ചുവിന് സങ്കടം വന്നു.അവൻ അമ്മയേയും ഡോക്ടറേയും അനുസരിച്ചു.അതോടെ അസുഖംമാറി.കൂട്ടുകാരെ നമുക്കും വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കാം.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |