നിനച്ചിരിക്കാതെ വന്നൊരു മഹാമാരി
കൊറോണയെന്നാണല്ലോ അതിനു പേര്
ആദ്യമൊന്ന് പതറീടിലും പിന്നീട്
അതിജീവനത്തിൻ പാത തെളിച്ചു
മനഃപൂർവം മറന്ന പലതും
അറിയാതെ നമ്മുടെ കൂട്ടുകാരായി
ഞാൻ എന്ന ഭാവം തകർന്നടിഞ്ഞു
ഞാൻ തന്നെ നീയെന്നു തിരിച്ചറിഞ്ഞു
ഇത് നമ്മുക്കുള്ളൊരോർമപ്പെടുത്ത ൽ
പ്രകൃതിയാം അമ്മതൻ തല്ലിതലോടൽ
ഈ കാലവും കടന്നുപോകും
മാനവ ഹൃത്തിൽ പുത്തൻ ഉയിർ വരും