ഗവ. വി എച്ച് എസ് എസ് ചുനക്കര/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2024-27)
| 36013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:36013-lk unit reg certificate .pdf | |
| സ്കൂൾ കോഡ് | 36013 |
| യൂണിറ്റ് നമ്പർ | LK/2018/36013 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ലീഡർ | ആഗ്നേയ് എം ശ്രീധർ |
| ഡെപ്യൂട്ടി ലീഡർ | അർജുൻ ഹരികുമാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജസ്ന ഇസ്മയിൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ബിജി എസ് |
| അവസാനം തിരുത്തിയത് | |
| 13-01-2026 | GOVT VHSS CHUNAKKARA 36013 |
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് പ്രവർത്തനങ്ങൾ

| ക്രമ
നമ്പർ |
അഡ്മിഷൻ
നമ്പർ |
പേര് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
|
പ്രിലിമനറി ക്യാമ്പ്
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ച് കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് ജൂലൈ 24 ന് മാസ്റ്റർ ട്രയിനർ കോർഡിനേറ്റർ ശ്രീ ദിനേഷ് സാറിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,മൊബൈൽ ആപ്പ് നിർമാണം,റോബോട്ടിക്സ് തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്ക്യാമ്പ് നടത്തിയത്.
ഏകദിന ശില്പശാല
ചുനക്കര പഞ്ചായത്തിലെ UP വിഭാഗം കുട്ടികൾക്കായുള്ള ഏകദിനശില്പശാല നവംബർ 5,ജനുവരി 19 എന്നീ തീയതികളിലായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി നടത്തപ്പെട്ടു .NSS UPS ചുനക്കര ,GUPS ചുനക്കര,വരേണിക്കൽ UPS എന്നീ സ്കൂളുകളിലെ വിദ്യർത്ഥികളാണ് ശില്പശാലയിൽ പങ്കെടുത്തത് .ഏകദേശം 100 വിദ്യാർഥികൾ പങ്കെടുത്ത ശില്പശാലയുടെ ഉദ്‌ഘാടനം മാവേലിക്കര BRC BPC ഇൻ ചാർജ് ശ്രീ ജ്യോതികുമാർ അവർകൾ നിർവഹിച്ചു.ചടങ്ങിൽ HM ശ്രീമതി അജിത ആർ ,PTA പ്രസിഡന്റ് ശ്രീ പ്രവീൺ ,വാർഡ് മെമ്പർ ശ്രീമതി അനു എന്നിവർ പങ്കെടുത്തു .ഗ്രാഫിക്സ്,അനിമേഷൻ ,പ്രോഗ്രാമിങ് ,റോബോട്ടിക്‌സ് എന്നീ വിഭാഗങ്ങളിലായി നടന്ന അടിസ്ഥാന പരിശീലന പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടേയും,പങ്കെടുത്ത കുട്ടികളുടെയും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് - രണ്ടാം ഘട്ടം
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് - രണ്ടാം ഘട്ടം 31/10/2025 ന് സ്കൂൾ ഐടി ലാബിൽ വെച്ച് നടത്തപ്പെട്ടു. NSSHSS കുറത്തിക്കാട് സ്കൂളിലെ കൈറ്റ് മെന്റർ ആയ ശ്രീമതി ആതിര മോഹൻ ആനിമേഷൻ ക്ലാസും, GVHSS ചുനക്കര സ്കൂളിലെ കൈറ്റ് മെന്റർ ആയ ജസ്‌ന ഇസ്മായിൽ പ്രോഗ്രാം ക്ലാസും നയിച്ചു. കുട്ടികൾ വളരെയധികം താല്പര്യത്തോടെ പ്രവർത്തനങ്ങൾ ചെയ്യുകയുണ്ടായി. സ്കൂൾ HM ശ്രീമതി അജിത ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.
IT ശില്പശാല 2025-26
ലിറ്റിൽ നേതൃത്വത്തിലുള്ള IT ശില്പശാല നവംബർ 24ന് ബഹുമാനപ്പെട്ട മാവേലിക്കര AEO ശ്രീമതി ദീപാ എസ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ പി പ്രവീൺ അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ HM ശ്രീമതി അജിത ആർ സ്വാഗതം ആശംസിച്ചു.BRC കോഡിനേറ്റർ ശ്രീമതി രാജി, സ്റ്റാഫ് സെക്രട്ടറി ശ്രീ പി പ്രമോദ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി എസ് ജയശ്രീ, SITC സന്ധ്യാ എസ് ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി ജെസ്ന ഇസ്മായിൽ ലിറ്റിൽ IT കൈറ്റ്സ് ലീഡർ ആഗ്നേയ് എം ശ്രീധർ എന്നിവർ സംസാരിച്ചു.
സമീപപ്രദേശങ്ങളിലെ LP/UP കുട്ടികൾക്കായി നവംബർ 24 മുതൽ 28 വരെയാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ഗ്രാഫിക്സ്, ആനിമേഷൻ, റോബോട്ടിക്സ്, പ്രോഗ്രാമിംഗ് എന്നീ വിഭാഗങ്ങളിലാണ് ക്ലാസുകൾ നടത്തിയത്. 6 യുപി സ്കൂളുകളിൽ നിന്നും 5 എൽ പി സ്കൂളുകളിൽ നിന്നും കുട്ടികൾ ശില്പശാലയിൽ പങ്കെടുത്തു