ശുചിത്വം
വൃത്തിയും , വെടിപ്പുമുള്ള ഹരിതാഭമായ കേരളം ഉത്തരവാദിത്വമുള്ള ജനതയുടെ പങ്കാളിത്തത്തോടെ സൃഷ്ടിക്കുക എന്നത് കേരളത്തിലെ ഓരോ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്. ഇതിന് വ്യക്തിപരമായ ശുചിത്വവും സാമൂഹ്യപരമായ ശുചിത്വവും അനുവാര്യമാണ് . ജനപങ്കാളിത്തത്തോടുകൂടിയുള്ള പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരപരവുമായ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തേയും ലോകത്തേയും പഠന വിധയമായ മാതൃക സൃഷ്ടിക്കാനും ശുചിത്വ മാലിന്യ സംസ്കരണം വഴി കരസ്ഥമാക്കാവുന്നതാണ്. മാലിന്യ സംസ്കരണ രീതി പരിസ്ഥിതി സൗഹ്യദപരമായില്ലായെങ്കിൽ വലിയ പ്രകൃതി ദുരന്തങ്ങൾക്കുതന്നെ സാക്ഷിയാകേണ്ടി വരും. ശുചിത്വമെന്നത് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങളുടെ അളവു ചുരുക്കൽ , പുനഃരുപയോഗം, പുനഃചക്രമണം, തിരിച്ചെടുക്കൽ എന്നീ കാര്യങ്ങളിലൂടെ സാദ്ധ്യമാക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|