ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ക്രിസ്തുമസ് ആഘോഷം
ക്രിസ്തുമസ് ആഘോഷം ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ഡിസംബർ 23 ന് സംഘടിപ്പിച്ചു.രാവിലെ പത്തു മണി മുതൽ ക്ലാസ് തല ആഘോഷം ക്ലാസധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ക്രിസ്തുമസ് പാട്ടുകൾ , ക്രിസ്തുമസ് ഫ്രണ്ട് , ക്രിസ്തുമസ് സന്ദേശം എന്നിവ ഉൾപ്പെട്ടതായിരുന്നു ക്ലാസ് തല ആഘോഷം . സ്കൂൾതല ക്രിസ്തുമസ് ആഘോഷം ക്രിസ്തുമസ് സമ്മേളനത്തോടെ ആരംഭിച്ചു. എസ് എം സി ചെയർമാൻ ശ്രീ. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാറനല്ലൂർ ലാറ്റിൻ കാത്തലിക് ഇടവക വികാരി റവ. ഫാ.ജോൺ ബോസ്കോ ഉദ്ഘാടനം ചെയ്തു. പ്രഛമാധ്യാപകൻ ശ്രീ. സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി സൗമ്യ നന്ദിയും അറിയിച്ച സമ്മേളനത്തിൽ എസ് എം സി അംഗം ശ്രീ . രതീഷ് , മുൻ അധ്യാപകൻ ശ്രീ.ജോസ് , സീനിയർ അധ്യാപിക ശ്രീമതി സരിത , സ്റ്റാഫ് സെക്രട്ടറി ശ്രീമതി റായിക്കുട്ടി പീറ്റർ ജെയിംസ് എന്നിവർ ആശംസകൾ അറിയിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി അഭിജിത്തിന്റെ ക്രിസ്തുമസ് പാപ്പ , കുട്ടികൾ ഒരുക്കിയ പുൽക്കൂടും ക്രിസ്തുമസ് ട്രീയും , കുട്ടികളുടെ കലാപരിപാടികൾ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. ക്രിസ്തുമസ് കാർഡ് നിർമാണം , സ്റ്റാർ നിർമാണം , കരോൾഗാന മത്സരം എന്നിവ മത്സരങ്ങളായി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ക്രിസ്തുമസ് കേക്കും ചിക്കൻ ബിരിയാണിയും എസ് എം സി , പി റ്റി എ , എം പി റിറി എ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരിച്ചു.
തുടർന്ന് സ്റ്റാഫിന്റെ ക്രിസ്തുമസ് ആഘോഷം ക്രമീകിരിച്ചു. ശ്രീ. വിജിൽ പ്രസാദ് സ്വാഗതവും ശ്രീമതി റായിക്കുട്ടി പീറ്റർ ജെയിംസ് നന്ദിയും അറിയിച്ചു. പ്രഥമാധ്യാപകൻ ശ്രീ.സ്റ്റുവർട്ട് ഹാരീസ് എസ് ആർ ജി കൺവീനർ ശ്രീമതി സൗമ്യ എന്നിവർ ക്രിസ്തുമസ് സന്ദേശം നൽകി . ക്രിസ്തുമസ് ഫ്രണ്ട്, ശ്രീമതി ഗിരിജയുടെ ഗാനം എന്നിവ ആഘോഷത്തിന്റെ പ്രത്യേകതകളായിരുന്നു.