ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ അമ്മ (കഥ)
പ്രകൃതി നമ്മുടെ അമ്മ
രാമുവും ബാനുവും കുട്ടിക്കാലത്ത് നല്ല കളിക്കൂട്ടുകാരായിരുന്നു. ബാനുവിൻ്റെ അച്ഛൻ്റെ പുരയിടങ്ങളിൽ കൃഷിചെയ്താണ് രാമുവിൻ്റെ കുടുംബം കഴിഞ്ഞിരുന്നത്. അവധി ദിവസങ്ങളിലെല്ലാം പാടത്ത് കളിയും, പുഴവക്കിലെ മാവിൽ കയറലും, മതിവരുവോളം പുഴയിൽ കുളിയും, മീൻ പിടുത്തവുമൊക്കെയായി രസകരമായിരുന്നു അവരുടെ നേരമ്പോക്കുകൾ. കാലങ്ങൾക്ക് ശേഷം അവർ വളർന്നപ്പോൾ ബാനു എഞ്ചിനീയർ ആകുകയും പട്ടണത്തിലേക്ക് താമസം മാറുകയും ചെയ്തു. രാമു അച്ഛനെപ്പോലെ നല്ല ഒരു കൃഷിക്കാരനുമായി. അവൻ കഠിനമായി ജോലി ചെയ്ത് പാടവും പറമ്പുമെല്ലാം നല്ല കൃഷിയിടങ്ങളാക്കി. ഒരു ദിവസം രാമു പുലർച്ചെ ഉണർന്നപ്പോൾ പാടത്തിനടുത്ത് ജെസിബികളും മറ്റ് വാഹനങ്ങളും കുറെ പണിക്കാരും, പാടം നികത്തി വലിയ കെട്ടിടങ്ങൾ വയ്ക്കാൻ പോകുന്നു എന്നറിഞ്ഞ രാമുവിന് വളരെ വിഷമമായി. അപ്പോൾ ഒരു കാറിൽ ബാനു അവിടെ എത്തി. പാടത്തെ ചെടികളും തവളകളും മരത്തിലെ അണ്ണാറക്കണ്ണനും കിളികളും എങ്ങോട്ടുപോകും, പുഴ മലിനമായി അതിലുള്ള ജീവികൾ ചാവില്ലേ, ഈ ഭൂമിയുടെ സൌന്ദര്യം പോവില്ലേ ഈ പ്രകൃതി നമ്മുടെ അമ്മയല്ലേ രാമു ബാനുവിനോട് ചോദിച്ചു. തങ്ങളുടെ കുട്ടിക്കാലം ഓർത്ത ബാനുവിന് സങ്കടം വന്നു. തൻ്റെ തെറ്റുകൾ മനസ്സിലാക്കിയ ബാനു അതിൽനിന്നും പിൻമാറി.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |