ഗവ. ജെ ബി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ഒരു അനാഥന്റെ ജീവിതം

ഒരു അനാഥന്റെ ജീവിതം

വയനാട്ടിലെ കൽപ്പറ്റയിലെ ഒരു ഗ്രാമത്തിൽ മുരളി എന്ന ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടിക്ക് സംസാരിക്കാൻ കഴിയുമായിരുന്നില്ല. അവന് അച്ചനും അമ്മയും ഇല്ലായിരുന്നു. അതിനാൽ അവൻ അനാഥനായിരുന്നു. അവന്റെ കൂട്ടുക്കാർ അവനെ പൊട്ടൻ എന്ന് വിളിക്കുമായിരുന്നു. മുരളിക്ക് ആ പേര് ഇഷ്ട്ടമില്ലായിരുന്നു. ആ പേര് വിളിക്കുന്നവരെ അവൻ അടിക്കും. അവന് പടം വരയിൽ നല്ല താൽപര്യമായിരുന്നു. അവൻ അവിടുള്ള വീടുകളിലെ ചുമരിലെല്ലാം വരക്കുമായിരുന്നു. ഇത് കണ്ട് നാട്ടുക്കാർ അവനെ തല്ലി ഓടിക്കുമായിരുന്നു. ഒരിക്കൽ ആ നാട്ടിൽ അവിടുത്തെ പ്രസിഡന്റെ വന്നു തിരികെ പോകാൻ നേരം മുരളി വരച്ച പടം ശ്രദ്ധയിൽപ്പെട്ടു. പ്രസിഡന്റിന് ആ പടം വളരെ ഇഷ്ടപ്പെട്ടു. പോലീസിനോട് അദ്ദേഹം പറഞ്ഞു ഈ പടം വരച്ചയാളെ കണ്ടുപിടിക്കണം. പോലീസ് അന്വേഷണം തുടങ്ങി ഒടുവിൽ മുരളിയെ കണ്ടെത്തി. പ്രസിഡന്റെ് ന്മുരളിയെ ഡൽഹിയിലേക്ക് വിളിച്ചു അവന് സമ്മാനം നല്കി അങ്ങനെ അവൻ നാടിൻറെ അഭിമാനമായി.

നബീൽ.കെ.വി
4 B ഗവണ്മെന്റ് ജെ ബി സ്കൂൾ പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ