ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/മിക്കു മിക്കി

മിക്കു മിക്കി

ഒരിടത്ത് ഒരിടത്ത് ഒരു മിക്കു എന്ന പൂച്ചയും മിക്കി എന്ന അണ്ണാനും ഉണ്ടായിരുന്നു. അവർ കൂട്ടുകാരായിരുന്നു. ഒരു ദിവസം മിക്കു കാട്ടിലൂടെ നടക്കുകയായിരുന്നു. അതുവഴി വന്ന മിക്കി മരത്തിൽ ചാടി കയറുന്നത് കണ്ടാപ്പോൾ മിക്കുവിനും കയറണം എന്നു തോന്നി.മിക്കു മരത്തിൽ കയറി. മിക്കിയുടെ കൂടെ കളിച്ചു. കളിച്ചു കഴിഞ്ഞ് ഇറങ്ങാൻ നോക്കിയപ്പോൾ മിക്കുവിനു ഇറങ്ങാൻ കഴിഞ്ഞില്ല. മിക്കി അവനെ ഇറക്കാൻ ഒത്തിരി ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. മിക്കു പറഞ്ഞു. മിക്കി നീ പോയി അച്ഛനെയും അമ്മയെയും കൂട്ടിക്കൊണ്ട് വാ.മിക്കി ഓടി പോയി. ആ സമയത്ത് അതുവഴി വന്ന കണ്ടൻ പൂച്ച മിക്കുവിനെ കണ്ടു. കണ്ടൻ വിചാരിച്ചു കൂറെ നാളായി ഇവനെ പിടിക്കാൻ ഞാൻ ശ്രമിക്കുന്നു പക്ഷേ കഴിഞ്ഞില്ല. ഇന്ന് ഇവനെ പിടിച്ചേപ്പറ്റു. കണ്ടൻ മിക്കുവിന്റെ അടുത്തേക്ക്ചെന്നു മിക്കുവിന് കണ്ടനെ കണ്ടപ്പോൾ പേടിയായി. മിക്കു മരത്തിൽ ഇരുന്നുകരഞ്ഞു.ഞാൻ താഴെവീണാൽ കണ്ടൻ എന്നെ തിന്നും. അമ്മേ വിളിക്കാൻ പോയ മിക്കിയെ കാണുന്നില്ല. അവൻ സങ്കടപ്പെട്ടു. പെട്ടെന്ന് അതാവരുന്നു മിക്കിയും അച്ഛനും അമ്മയും. അച്ഛൻ കണ്ടനെ ഓടിച്ചു. അമ്മ മിക്കുവിനെ താഴെയിറക്കി. അമ്മയും അച്ഛനും അവനെ മുന്നിൽ നിർത്തി പറഞ്ഞു. മിക്കു നിന്നോട് പറഞ്ഞില്ലേ മരത്തിൽ കയറരുത് എന്ന്. അമ്മേ വഴക്കു പറയരുതെ ഞാൻ മരത്തിൽ കയറുകയില്ല. അമ്മ പറഞ്ഞു. ശരി ഇന്നി കയറരുത്. കയറിയാൽ നീ താഴെവിഴുമെന്ന് പറയണ്ട ആവിശ്യമില്ലല്ലോ. മിക്കു തലയാട്ടി. അമ്മയും അച്ഛനും പോയി. പിന്നീട് മിക്കുവും മിക്കിയും സന്തോഷത്തോടെ കളിക്കാൻ തുടങ്ങി

NIKITHA BIJUKUMAR
2 GLPS ELIPPAKULAM
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ