കൊറോണയും പ്രതിരോധവും
പ്രതിരോധ മരുന്നോ വാക്സിനോ ഇല്ലാത്ത ഒരു രോഗമാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടി പുറപ്പെട്ട മഹാമാരിയാണിത്. ഇതിനെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായത് വ്യക്തി ശുചിത്വവും , സാമൂഹ്യ അകലവും പാലിക്കുക എന്നതു മാണ് . ലോക്ക്ഡൗൺ കഴിഞ്ഞാലും ചുവടെ പറയുന്ന
ചില മുൻ കരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
- പുറത്തിറങ്ങുമ്പോൾ മാസ്കും, കൈയുറയും ധരിക്കുക.
*പുറത്തു പോയി വരുമ്പോൾ വീട്ടിലെ സാധനങ്ങളിൽ സ്പർശിക്കുന്നതിനു മുമ്പ് കൈകൾ സോപ്പുവെള്ളം ഉപയോഗിച്ച് കഴുകുക.
*പോഷകങ്ങൾ കൂടുതലുള്ള ഭക്ഷണം കഴിക്കുക.
- 15മിനിറ്റിലൊരിക്കൽ ഓരോ ഗ്ലാസ് ചെറുചൂട് വെള്ളം കുടിക്കുക.
- തുമ്മുമ്പോയോ, ചുമക്കുമ്പോയോ തൂവാല കൊണ്ട് മുഖം മറക്കുക.
- പൊതു സ്ഥലങ്ങളിൽ തുപ്പരുത്.
- ഗവണ്മെന്റ് തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക
ഇത് പോലെ ചെയ്താൽ നമ്മുടെ നാട്ടിൽ നിന്ന് നിപയെ തുടച്ചുമാറ്റിയതു പോലെ കൊറോണയെയും പ്രതിരോധിക്കാം.
ലക്ഷ്മി സുമൻ.
|
4 ഗവ. എൽ പി എസ് പാങ്ങോട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം
|
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|