പൊന്നിൻ കതിരിട്ടു പുഞ്ചവയലൊരു-
തങ്കം വിളഞ്ഞപ്പോൾ ഭംഗി
ഒരു ചെറുകൂട്ടമായ് പാറിപ്പറന്നിട്ടു-
തത്തമ്മപ്പെണ്ണതാ വന്നടുത്തു.
ഒരു ചെറുകതിർമണി ചുണ്ടിലു-
മേന്തിക്കൊണ്ടവളെങ്ങോ
പാറിപ്പറന്നു പോയി
ഒരു കൊച്ചു കൊയ്ത്തരിവാളുമായി
ആവഴി കൊയ്ത്തിനായ് നീലി-
പ്പെണ്ണു വന്നു.
ഒരു ചെറു കാറ്റിനോടു കിന്നാരം
ചൊല്ലിയിട്ടൊരു പിടി
ആദ്യമായ് കൊയ്തു വെച്ചു
ഒരു പറ്റം കൊറ്റികൾ പാറിപ്പറന്നിട്ട-
രികത്തു വന്നതാ ചേർന്നു നിന്നു
ആയിരം പൊൻതിരി നീട്ടിയതു പോലെ
സൂര്യനും പുഞ്ചിരി തൂകി നിന്നു.
കളകളമൊഴുകുന്ന പുഴയുടെ വക്കത്തെ-
ത്തണം നീലിപ്പെണ്ണിനു പോൽ
സൂര്യനും വിടപറഞ്ഞകലേക്ക് മാഞ്ഞപ്പോൾ
ഒരു പിടിയിലവൾ കൊയ്തു തീർത്തു