ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ആരോഗ്യവും പ്രതിരോധവും
ആരോഗ്യവും പ്രതിരോധവും
ഇന്ന് ഏറ്റവും അധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിശയമാണ് രോഗപ്രതിരോധം. ഇതിനെക്കുറിച്ച് ആദ്യം പറയുന്നത് ദിനചര്യയാണ്. കൃത്യമായി പറഞ്ഞാൽ രാവിലെ ഉണർന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള ദിനചര്യയുണ്ട്. കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഒരുപാടാണ്. ശരീരത്തിനെ രോഗങ്ങൾക്ക് അടിമപ്പെടാതെ പിടിച്ചുനിർത്തുന്നത് നമ്മുടെ ശരീരത്തിൻെറ രോഗപ്രതിരോധ ശക്തിയാണ് ആയതിനാൽ നമ്മുടെ രോഗപ്രതിരോധ ശക്തി കൂട്ടുക. കൃത്യമായവ്യായാമങ്ങൾ,കൃത്യതയോടെയുള്ള ആഹാരരീതി, ശുദ്ധമായ ആഹാരം, വെള്ളം,വായു മുതലായവ. ഇന്നത്തെകാലത്തെ കുട്ടികൾക്ക് ചെറുതായൊന്ന് മഴ നനഞ്ഞാലോ വെയിൽ കൊണ്ടാലോ പെട്ടെന്ന് അസുഖം ഉണ്ടാകും. നാം എപ്പോഴും രോഗപ്രതിരോധശക്തിയുള്ളവരായിരിക്കാൻ ശ്രദ്ധക്കണം. ഏറ്റവൂം പ്രധാനമായും കൈ എപ്പോഴും കഴുകി വൃത്തിയാക്കി വയ്ക്കണം നാം അറിയാതെ നമ്മുടെ ശരീരത്തിൽ പല തരത്തിലുള്ള അണുക്കളുണ്ടാകും നമ്മുടെ ശുചിത്വകുറവ് ഈ അണുക്കളെ നമ്മുടെ ശരീരത്തിനുള്ളിൽ എത്തിക്കുകയും രോഗിയാക്കുകയും ചെയ്യും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം കൂടാതെ ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് രോഗപ്രതിരോധം ഉണ്ടാക്കാം ഒരുപാട് ഭക്ഷണം കഴിക്കുക എന്നതിലല്ല കാര്യം കഴിക്കുന്ന ഭക്ഷണം പോഷകഗുണമുള്ളതായിരിക്കണം. കൃത്യമായ ആഹാര കൃമീകരണവും വേണം. പച്ചകറികൾ പഴവർഗ്ഗങ്ങൾ എന്നിവ ധാരാളമായി കഴിക്കണം ഇവ രോഗങ്ങൾ പരത്തുന്ന അണുക്കളോട് പൊരുതാൻ നമ്മെ സഹായിക്കും. ധാരാളമായി വെള്ളം കുടിക്കണം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം ഇതെല്ലാം നമ്മുടെ പ്രതിരോധശക്തി കൂടാൻ സഹായകമാണ്. ഈ പറഞ്ഞകാര്യങ്ങളെല്ലാം അനുസരിച്ച് ജീവിച്ചാൽ ശരീരത്തിന് നല്ല ഉണർവ്വും ഉൻമേഷവും ഉണ്ടാകും അങ്ങനെ നമുക്ക് ആരോഗ്യത്തോടെ ജീവിയ്ക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |