ഗവ.യു.പി.സ്കൂൾ ചെങ്ങന്നൂർ/അക്ഷരവൃക്ഷം/എന്റെ ലോക്ക്ഡൗൺ കാലം (ലേഖനം)
എന്റെ ലോക്ക്ഡൗൺ കാലം
ഈ കൊറോണ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സത്യത്തിൽ ഞാൻ 'അമ്മ വീട്ടിൽ ആയിരുന്നു.അവിടെ വെറുതെ ടി. വി. കണ്ട് വീട്ടിൽ ഇരിപ്പായി. അപ്പോൾ ഞങ്ങൾ കണ്ടത്തിൽ പട്ടം പറത്താൻ പോയി.ആദ്യം ഒന്നും പട്ടം പൊങ്ങിയതെ ഇല്ല.പിന്നെ പെണ്ണുങ്ങടെ ഫുട്ബോൾ കളി ആയിരുന്നു.പിന്നീട് പാചകത്തിൽ ഏർപ്പെട്ടു.പലതരം കറികൾ ഉണ്ടാക്കാൻ പഠിച്ചു.പിന്നെ ഒരു ദിവസം പച്ചക്കറി വാങ്ങാൻ ഞാനും ചേച്ചിയും കൂടെ കടയിൽ പോയി തിരിച്ചു വരുന്ന വഴി ഒരു മാമൻ പോലീസ് വരുന്നുണ്ട് പെട്ടന്ന് പൊയ്ക്കോ എന്ന് പറഞ്ഞു. ഞങ്ങൾ വിചാരിച്ചു ആ മാമൻ പറ്റിച്ചതായിരിക്കുമെന്ന്.പക്ഷെ കുറച്ച് ദൂരം കഴിഞ്ഞപ്പോൾ പോലീസ് വന്നു.ഞങ്ങളോട് പോലീസ് മാമന്മാർ ഈ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു..ഞങ്ങൾ വീട്ടിലേക്ക് പോയി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |