അതിജീവനം
ചൈനയിൽ നിന്നുയർന്നു വന്ന ഭീകര൯
ലോകമാകെ പടർന്നു പിടിച്ച ഭീകര൯
പോരാടാ൯ നേരമായ് കൂട്ടരെ
പ്രതിരോധിച്ചിടാം ഒന്നായ്
കൈകഴുകീടുക,ഒന്നിച്ചുകൂടാതിരിക്കുക
പൊരുതുക അതുമായി നമ്മളെല്ലാം
ജാതിമതവേരുകൾപൊട്ടിച്ചു-
ചേരുകഅതുമായി
ഒത്തുചേർന്നുള്ളകൂട്ടമതുവേണ്ട
ശക്തനാമണുചാവും വരെ
ഒാർമ്മിക്കേണമൊരുകാലം നമ്മൾ
നിപ്പയെന്നൊരണുവെതകർത്തതും
കേരളമെന്നാൽ അറിയും ലോകം
അതിജീവനത്തി൯െറ മാതൃകയാകുന്നു
ഭയന്നിടില്ലനാം അകറ്റിനിർത്തിടാം
കൊറോണയെന്ന ഭീകരനെനശിപ്പിച്ചീടാം