കൊറോണ

കണ്ണു കൊണ്ടു കാണാൻ കഴിയാത്തസൂക്ഷ്മാണു -
ഭീതി പരത്തി വിഹരിക്കും നാടൊട്ടും ചന്ദ്രനിലോളം കയറിപ്പിടിച്ച മനുഷ്യർക്ക് സൂക്ഷ്മാണു എന്നത് ചോദ്യചിഹ്നമായ് മാറി, സൂക്ഷിച്ചു കൊള്ളുക അകലങ്ങൾ കാക്കുക അന്യോന്യമാരും കൊടുക്കലോ വാങ്ങലോ ഒന്നുമില്ലാതെ കഴിഞ്ഞുകൂടുക
വ്യക്തി ശുചിത്വം പാലിക്കുകയാണെങ്കിൽ അല്പമൊരാശ്വാസമുണ്ടെന്ന് ശാസ്ത്രജ്ഞർ ഊണും ഉറക്കവുമില്ലാതെ മാലാഖമാരുണ്ട് നമ്മൾക്കു ചുറ്റിലും കാതോർത്തീടുവാൻ എന്തൊരു ദുരവസ്ഥയാണ് ഈ ലോകത്തെ തന്നെ കീഴടക്കിയ മഹാമാരി
എന്നാണ് നാമാവശേഷമാവുക

ഹന ഫാത്തിമ എം കെ
6 E ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത