മാനം മങ്ങുന്നു
പുഴകൾ മെലിയുന്നു
മരങ്ങൾ മാഞ്ഞുപോകുന്നു
മലകൾ മണ്ണിലേക്കലിഞ്ഞുചേരുന്നു കാണാനില്ലെവിടെയും നെൽപ്പാടങ്ങൾ എവിടെപ്പോയ് പ്രകൃതിയുടെ സൗന്ദര്യം മാഞ്ഞുപോയ പച്ചപ്പുകൾ
ചിത്രങ്ങളിൽ മാത്രം
നാടുമാത്രമല്ല,കാടും കയ്യേറി മനുഷ്യൻ വസിക്കുവാനിടമില്ലാതെ ജീവികളെല്ലാം നാട്ടിലേക്കിറങ്ങുന്നു
ആരുമില്ലവരുടെ സങ്കടം മായ്ക്കുവാൻ എവിടെയും പ്രകൃതിയുടെ തേങ്ങലുകൾ മാത്രമായ്
ആ കണ്ണുനീർ പേമാരിയും വെള്ളപ്പൊക്കവുമായി
അറിയുക വിഡ്ഢികളായ മനുഷ്യർ പ്രകൃതിയാണ് നമ്മുടെ അമ്മ;
ജീവന്റെ ആഹാരം.