കൊറോണ


കൊറോണ നാടുവാണീടും കാലം
ആളുകളെല്ലാരും ഒന്നുപോലെ
കാറില്ല ബസ്സില്ല കടകളില്ല
റോഡുകൾ ശൂന്യമായികിടക്കും
കുട്ടികൾക്കൊന്നും പരീക്ഷയില്ല
ടെക്സ്റ്റൈൽ ഷോപ്പിൽ തിരക്കുമില്ല
തീയറ്ററുകളിൽ തള്ളുമില്ല
മദ്യത്തിനായി ക്യുവുമില്ല
പല പല നിറങ്ങളിൽ മാസ്ക് വെച്ച്
കാണുവാനെല്ലാരുമൊന്നുപോലെ
 എല്ലാരേം വീട്ടിലിരുത്തിടുന്നു
 കൊറോണയെന്നൊരു വൈറസിന്ന്
പത്തല്ല നൂറല്ല പതിനായിരമല്ല
ലക്ഷത്തിലേറെ മനുഷ്യജീവൻ
തട്ടിയെടുത്തില്ലേ കൊച്ചുകീടം
നമ്മുടെ ഹുങ്കിന് അന്ത്യത്തിനായ്
എത്തിയതാവാമി കുട്ടി വൈറസ്
ആർത്തിക്കൊണ്ടെന്തൊക്കെ കാട്ടികുട്ടി
ഒക്കെ വെറുതെയാണെന്ന് കണ്ടോ
            

 

അശ്വതി സുരേഷ്
1 എ ഗവ. എൽപിഎസ് കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത