ശതോത്തര രജത ജൂബിലി ആഘോഷം

വിളംബരറാലി

ഉദ്ഘാടന ചടങ്ങ്

പ്രാക്കുളം ഗവ എൽ പി സ്കൂളിൻ്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇരവിപുരം നിയമസഭാംഗം നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി കൂടിയായ ചലച്ചിത്ര നടൻ കൊല്ലം തുളസി മുഖ്യാതിഥിയായിരുന്നു.പിറ്റി എ പ്രസിഡൻ്റ് എ ആൻഡേഴ്സൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം സ്വാഗതം പറഞ്ഞു. ദീർഘകാലം സ്കൂളിൽ പഠിപ്പിച്ച മുപ്പതോളം പൂർവ അധ്യാപകരെയും വിദ്യാർത്ഥികളെയും ചലച്ചിത്ര നാടക നടൻ കെ. പിഎസി ലീലാകൃഷ്ണൻ ആദരിച്ചു. കൊല്ലം ഉപജില്ല ഓഫിസർ ആൻ്റണി പീറ്റർ സമ്മാന ദാനം നടത്തി. എൻഡോവ്മെൻ്റുകളുടെ വിതരണം തൃക്കരുവ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ശ്രീകുമാർ നിരവഹിച്ചു. വാർഡ് മെംബർമാരായ സതി, ടി സി ഗിരി, ദിലീപ്, സജീവ്, ഡോ വിജയ മോഹൻ, ഡാഡു കോടിയിൽ , എസ് എസ് കെ ബി പി സി സുഭാഷ് പി.എം, പ്രാക്കുളം ജയപ്രകാശ്, അബ്ദുൽ ഷുക്കൂർ, മിനി ജെ, ജിബി ടി ചാക്കോ, പ്രഥമാധ്യാപകൻ കണ്ണൻ ഷൺമുഖം എന്നിവർ സംസാരിച്ചു. യോഗാനന്തരം കുട്ടികളുടെ കലാപരിപാടികൾ സർഗ സന്ധ്യ 2026 പരിപാടികൾ നടന്നു. നാടൻ പാട്ട് ബാൻഡായ കരിന്തണ്ടൻ സ് കാലിക്കറ്റ് അവതരിപ്പിച്ച പാട്ടും പറച്ചിലും പരിപാടി സദസ്യരെ ആവേശത്തിലാക്കി.

സ്നേഹാദരവ് 2026

ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻ അധ്യാപകരെയും സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ പൂ‌ർവ വിദ്യാ‌ർത്ഥികളെയും പ്രശസ്ത ചലച്ചിത്ര നടൻ കെ.പി.എ.സി. ലീലാകൃഷ്ണൻ പൊന്നാടയും മൊമന്റോയും നൽകി ആദരിച്ചു.

നമ്പ‌ർ പേര് ഫോട്ടോ വിശദാംശം
1 പി.എൽ. ജേക്കബ്ബ്
 
1981 ജൂൺ മുതൽ 1997 മാർച്ച് വരെ 16 വർഷം സ്കൂളിന്റെ പ്രഥമാധ്യാപകനായിരുന്നു
2 വിലാസിനി ടീച്ചർ
 
30/08/1990 മുതൽ 31/05/2005 വരെ അധ്യാപിക; 1/06/2005 മുതൽ 31/05/2020 വരെ പ്രഥമാധ്യാപിക
3 ഫാദർ ഗീവർഗീസ് തരകൻ
 
വിരമിച്ച അധ്യാപിക
4 ബിന്ദു കുമാരി കെ
 
വിരമിച്ച അധ്യാപിക
5 അനിത ടീച്ചർ
 
വിരമിച്ച അധ്യാപിക
6 വിമലകുമാരി കെ
 
വിരമിച്ച പിറ്റിസിഎം
7 ശ്യാമളകുമാരി കെ
 
വിരമിച്ച സംഗീത അധ്യാപിക
8 കൊല്ലം തുളസി
 
ചലച്ചിത്ര നടൻ
9 റോസമ്മ മാർഷൽ
 
തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
10 ആർ.പി പണിക്കർ
 
സ്കൂൾ വികസന സമിതി അംഗം; പൂർവ വിദ്യാർത്ഥി; കാൻ ഫെഡ് സംസ്ഥാന കമ്മറ്റി അംഗം; സാക്ഷരത രത്ന അവാർഡ് ജേതാവ്
11 ഡോ. വി. മീനാക്ഷി
 
അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് (ഫാമിലി വെൽഫയർ)
12 ഡോ. വിജയമോഹൻ എസ്
 
മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധൻ; പൂർവ വിദ്യാർത്ഥി; സീനിയർ കൺസൾട്ടന്റ്, സെന്റർ ഓഫ് എക്സലൻസ് ഇൻ ഓർത്തോപീഡിക്സ് & റ്യൂമറ്റോളജി, ആസ്റ്റർ മെഡിസിറ്റി കൊച്ചി
13 ഡോ. അരുൺ രാജ് എസ്. റ്റി
 
പൂർവ വിദ്യാർത്ഥി; കൺസൾട്ടന്റ്, ന്യൂക്ലിയർ മെഡിസിൻ & മോളിക്കുലർ ഇമേജിംഗ്, കിംസ് ഹെൽത്ത് തിരുവനന്തപുരം
14 വി ശംഭുദാസ്
 
സന്തോഷ് ട്രോഫി കായിക താരം
15 ഡേവിഡ് വി. ജെ
 
പൂർവ വിദ്യാർത്ഥി; നാഷണൽ & ഇന്റർനാഷണൽ അത്‌ലറ്റ്; ഏഷ്യൻ & വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റ് 2025-2026 ന് തിരഞ്ഞെടുക്കപ്പെട്ടു
16 ഗീതാകുമാരി
 
മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം നേടിയ ഡെപ്യൂട്ടി തഹസിൽദാർ
17 രതീഷ്
 
ചീഫ് പ്രോഗ്രാമർ, കൈറ്റ്
18 ഡാഡു കോടിയിൽ
 
സ്കൂൾ വികസന സമിതി അംഗം; മുൻ തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ
19 ഇബ്രാഹിം കുട്ടി സ്കൂൾ വികസന സമിതി അംഗം; മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ
20 ആർ. രോഹിണി കുട്ടിയമ്മ
 
വിരമിച്ച ഡെപ്യൂട്ടി കളക്ടർ
21 പങ്കജാക്ഷൻ നായർ
 
കവി
22 സിന്ധു അനിൽ
 
എഴുത്തുകാരി
23 അസ്ഹർ എം.എം
 
ലക്ചറർ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഗവൺമെന്റ് പോളിടെക്നിക് കോളേജ് എഴുകോൺ
24 മിനി ജെ
 
പൂർവ വിദ്യാർത്ഥിയായ അധ്യാപിക
25 ഫ്രാൻസിസ് ജെ
 
പൂർവ വിദ്യാർത്ഥി
26 സുരേഷ് എം
 
പൂർവ വിദ്യാർത്ഥി
27 ടി.എസ് ഗിരി
 
തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ
28 സജീവ് ആർ
 
തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ
29 ദിലീപ് റ്റി
 
തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ
30 സിദ്ധാർത്ഥൻ
 
തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ
31 വത്സല ജോൺ
 
തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ
32 ലത എസ്
 
തൃക്കരുവ ഗ്രാമ പഞ്ചായത്ത് മെംബർ

സർഗസന്ധ്യ 2026

പാട്ടും പറച്ചിലും

 
മണികണ്ഠൻ തവന്നൂർ, ധനേഷ് കാരയാട്, റിജു ആവള

മണികണ്ഠൻ തവന്നൂർ, ധനേഷ് കാരയാട്, റിജു ആവള എന്നീ പ്രമുഖ നാടൻ പാട്ട് കലാകാരന്മാരടങ്ങുന്ന ടീം കരിന്തണ്ടൻസ് പ്രസിദ്ധമായ നാടൻ പാട്ടുകൾ അവതരിപ്പിച്ചു. റീജു ആവള കഴിഞ്ഞ 25 വർഷക്കാലമായി വിവിധ നാടൻ കലാ മേഖലയിൽ ഗവേഷണം... ചെണ്ട, തുടി എന്നീ വാദ്യോപകരണങ്ങളിൽ പ്രാവീണ്യം. ഫോക് ലോർ അക്കാഡമിയുടെ കീഴിൽ ഫോക്ആർട്ട് റിസർച്ച് സെന്റെർ നടത്തിയ നാടൻ പാട്ട് മാപ്പിളപ്പാട്ട്, കോൽക്കളി , തുടി ഗോത്രനൃത്തങ്ങൾ എന്നിവയിൽ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചിട്ടുണ്ട്.. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ദേശീയ നാടൻ കലാമേളയിൽ നിരവധി തവണഗോത്രനൃത്തങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന കേരളോൽസവമൽസരത്തിൽ നാടൻ പാട്ട്, നാടോടി നൃത്തം (ഗോത്രനൃത്തം) എന്നീ ഇനങ്ങളിൽസംസ്ഥാന വിന്നറാണ്. പാരമ്പര്യ കലാകാരനാണ്. തുടിയിൽ വേൾഡ് റെക്കോഡ് വിന്നറാണ്.പളിയ നൃത്തം, പണിയ നൃത്തം, മലപ്പുലയാട്ടം എന്നീ ഇനങ്ങളുടെ പരിശീലകനായും വിധികർത്താവായും സേവനമനുഷ്ഠിച്ചു വരുന്നു. സബ് ജില്ലാ ജില്ലാ - ഇന്റെർസോൺ, വിവിധ സോണൽ മൽസരങ്ങൾ, ആരോഗ്യ സർവ്വകലാശാല, അഗ്രികൾച്ചർ ഫെസ്റ്റ് എന്നിവയിൽ വിവിധ ഇനങ്ങളിൽവിധികർത്താവാണ്. 2019 ലെ കലാഭവൻ മണി പുരസ്കാരം, 2021 ലെ തൃശൂർ കലാഭവൻ മണി ഫൗണ്ടേഷന്റെ ഓടപ്പഴം പുരസ്കാരം, 2022 ലെ രവി അരീക്കൽ പ്രതിഭാ പുരസ്കാരം, 2023 ലെ ഉണർവ്വ് കൽപ്പറ്റയുടെ ചെറുക്ക്. പ്രതിഭാ പുരസ്കാരം എന്നീ ആദരവുകൾ നേടിയിട്ടുണ്ട്.