ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മനുഷ്യനും പക്ഷികളും
മനുഷ്യനും പക്ഷികളും മനുഷ്യനും പക്ഷികളും ഉൾപ്പടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസ് ആണ് കൊറോണ. ഇവ സാധാരണ ജലദോഷപ്പനി മുതൽ sars, mers, covid-19 എന്നിവ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു . ജലദോഷം, ന്യൂമോണിയ , sars, എബയുമായ് ബന്ധപ്പെട്ട ഈ വൈറസ് ഉദ്ധരത്തയും ബാധിക്കാം. ബ്രെക്ഗിറ്റീസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937ലാണ് കൊറോണ വൈറസിനെ തിരിച്ചറിയുന്നത്.ഇത്തരം വൈറസുകൾ മനുഷ്യരിലേക്ക് പകരുകയും ചെയ്യും. വൈറസ് സനിത്യമുള്ള ആള് സ്പർശിക്കുകയോ ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും പടരാം.
കഴിഞ്ഞ 70വർഷമായി കൊറോണ വൈറസ് എലി, പട്ടി, പൂച്ച, കുതിര, പന്നി ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞാന്മാർ കണ്ടത്തി . ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുകയാണ് ചെയ്തത്. ഇവ ശ്വസനനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ വൃക്കസ്തംഭനം എന്നിവ ഉണ്ടാകും. മരണവും സംഭവിക്കും. പ്രതിരോധവ്യവസ്ഥ ദുര്ബലമായവരിൽ, അതായത് പ്രായമായവരിലും, കുട്ടികളിലും വൈറസ് പിടിപെടും. ഇതുവഴി ഇവരിൽ ന്യൂമോണിയ, ബ്രോങ്കയ്റ്റീസ് പോലുള്ള ശ്വാസകോശ രോഗങ്ങൾ പിടിപെടും. ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ വൈറസിനെ ഉൻമൂലനം ചെയുക എന്നത് നാം ഒരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ആരോഗ്യ പ്രവർത്തകരുടേയും വിദഗ്ദ്ധരുടേയും, എല്ലാ നിർദ്ദേശം പാലിച്ചും. ഇവയുടെ നാശത്തിനായി പരിശ്രമിക്കുകയും ചെയ്യണം. "അതിജീവിതത്തിന്റെ പുത്തൻ നാളേക്കായി നമുക്ക് പ്രത്യാശിക്കാം"
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം |