ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിൽ

ഗവൺമെന്റ് എച്ച്. എസ്. ഫോർ ഗേൾസ് ധനുവച്ചപുരം
വിലാസം
ധനുവച്ചപുരം

ഗവ :ഗേൾസ് ഹൈസ്കൂൾ ധനുവച്ചപുരം
,
ധനുവച്ചപുരം പി.ഒ.
,
695503
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - 5 - 1967
വിവരങ്ങൾ
ഫോൺ0471 2232492
ഇമെയിൽgghsdhanuvachapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്44006 (സമേതം)
യുഡൈസ് കോഡ്32140900601
വിക്കിഡാറ്റQ64037059
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കൊല്ലയിൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ148
ആകെ വിദ്യാർത്ഥികൾ311
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ് ബാഹുലേയൻ
പി.ടി.എ. പ്രസിഡണ്ട്വിനിത
എം.പി.ടി.എ. പ്രസിഡണ്ട്അനില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ധനുവച്ചപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിലാണ് ധനുവച്ചപുരം ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം പുതുശ്ശേരി മഠത്തിൽ യശ:ശരീരനായ ബ്രഹ്മശ്രീ നീലകണ്ഠരു കൃഷ്ണരു അവർകളാണ് വിദ്യാലയം നിർമ്മിച്ചത്പിന്നീട് സ്കൂളും സ്ഥലവും ഉൾപ്പെടെ സർക്കാരിന് നൽകുകയും ചെയ്തു. അങ്ങനെ രൂപീകൃതമായ സ്കൂളിൽ നിന്നും 1966-67 അധ്യയന വർഷത്തിൽ വേർതിരിഞ്ഞ് രൂപീകൃതമായ വിദ്യാലയമാണ് ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂൾ. അന്നത്തെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന ശ്രീ. ഡി. ജോൺറോസ് സാറായിരുന്നു ഹെഡ്മാസ്റ്റർ ചാർ‍ജ് വഹിച്ചിരുന്നത്. 1966-67 കാലഘട്ടത്തിൽ സ്കൂൾ വേർതിരി‍‍ഞ്ഞെങ്കിലും ഒരേ കോമ്പൗണ്ടിൽ തന്നെ അഞ്ച് അധ്യയന വർഷം പ്രവർത്തിച്ചു. തുടർന്ന് 1971-72 അധ്യയന വർഷത്തിൽ 12 ക്ലാസ് മുറികളുളള ഇരുനില കെട്ടിടം നിർമ്മിച്ച് ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി.

 
sl no മുൻപ്രധാന അദ്ധ്യാപകർ
1 പുഷ്പം
2 രവീന്ദ്ജി
3 കോമളം
4 സുരേന്ദ്രൻ
5 ജയകുമാർ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ അഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ഏഴ് ലാപ്ടോപ്പുകളും ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സ്മാർട്ട് റും, ഒരു ഡി‍ിജിറ്റൽ ലൈബ്രറിയുമുണ്ട്.രണ്ട് ഇരു നിലകെട്ടിടങ്ങളും മുന്ന് ഒരു നില കെട്ടിടവുമുണ്ട്.പത്ത് ഹൈടെക് ക്ലാസ്മുറികളുണ്ട്.ഈമുറികളിൽ പ്രൊജക്ടറുകൾ മൗണ്ട് ചെയ്തിട്ടണ്ട്.

click here to see pic

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്. 1857ൽ ഇംഗ്ലണ്ടിൽ ജനിച്ച ബേഡൻ പൗവ്വൽ ആണ് സ്കൗട്ട് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ സഹോദരി ആഗ്നസ് ആണ് പെൺകുട്ടികൾക്കായുള്ള ഗൈഡ് പ്രസ്ഥാനം പവ്വലിന്റെ സഹായത്തോടെ 1910ൽ ഒന്നാമത്തെ ഗൈഡ് കമ്പനി രൂപീകരിച്ചത് ഇന്ത്യയിൽ ഈ പ്രസ്ഥാനം ജബത്പൂരിലാണ് ആദ്യം ആരംഭിച്ചത് ഇന്ന് ഈ പ്രസ്ഥാനം കേരളത്തിൽ വളരെ നല്ല നിലയിൽ സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്നു. നെയ്യാറ്റിൻകര താലൂക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ പ്രസ്താനത്തിന്റെ ശാഖ നമ്മുടെ സ്കൂളിലും പ്രവർത്തിക്കുന്നു പെൺകുട്ടികളിൽ ശാരീരികവും മാനസികവും ധാർമ്മികവും ആയ സവിശേഷതകൾ വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഓരോ വർഷവും രാജ്യപുരസ്കാർ രാഷ്ട്രപതി പുരസ്കാർ എന്നീ അവാർഡുകൾ നമ്മുടെ കുട്ടികൾ നേടിയെടുക്കുന്നു അതോടൊപ്പം സംസ്ഥാന ജില്ലാ തലങ്ങളിൽ നിന്നുള്ള നിർദേശപ്രകാരം കുട്ടികളെ പരിശീലങ്ങൾക്കായി വിവിധക്യാമ്പുകളിൽ പങ്കെടുപ്പിക്കുകയും നല്ല പരിശീലനങ്ങൾ ലഭ്യമാക്കുകയും ചെയ്തു വരുന്നു. ഈ വർ‍ഷം ഇത്തരത്തിൽ 2 ക്യാമ്പുകൾ ഈ സ്കൂളിൽ വച്ച് നടക്കുകയുണ്ടായി. 16 ഗൈഡ്സും 5 സ്കൗട്ടും രാജ്യപുരസകാർ ടെസ്റ്റിൽ പങ്കെടുത്തു. 10 ഗൈഡ്സ് രാഷ്ട്രപതി പുരസ്കാർ ടെസ്റ്റിൽ പങ്കെടുത്തു.
  • റെ‍ഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.നമ്മുടെ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു 2016 ജൂൺ 13ാം തിയതി അസുബ്ലിയിൽ വച്ച് പി.റ്റി.എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പ്രഥമ അധ്യാപകൻ ശ്രീ.കെ ജയകുമാർ സാർ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനകർമ്മം നിർവഹിച്ചു കൺവിനർ സതി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സി. റ്റി വിജയൻ സർ ,സീനിയർ അസ്സിറ്റന്റ് അജിതാ ദേവി ടീച്ചർ എന്നിവർ സംസാരിച്ചു കൂടാതെ കുട്ടികഴുടെ കൺവീനർ ആനി വിക്ടർ, ജോയിന്റ് കൺവീനർ ഗോകുൽ എസ് എന്നിവരും സംസാരിക്കുകയുണ്ടായി

വായന ദിനം

ജൂൺ 19 വായനദിനം അതിനോടനുബന്ധിച്ച്(ജുൺ 19- ാംതിയതി പ്രത്രേക പരിപാടി സംഘടിപ്പിച്ചു കോഡിനേറ്റർ ,ഷെറ്‍ളി ടീച്ചർ വായനദിന സന്ദേശം നൽകി പ്രഥമ അധ്യാപകൻ,സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു. ഗോപിക എസ് എന്ന വിദ്യാർത്ഥിനി നല്ലൊരു പ്രസംഗം കാഴ്ചവച്ചു അനഘ എസ് ആർ വായനദിന പ്രതിജ്ഞ ചൊല്ലാകൊടുക്കുകയും കുട്ടികൾ അത് ഏറ്റപറയുകയും ചെയ്തു. ആനി വായനയെക്കുറിച്ച്"വായനെക്കാൾ വലുതായി വല്ലതുമുണ്ടോ വളരാനായി" എന്നു തുടങ്ങുന്ന മനോഹരമായ ഗാനം കുട്ടികൾക്ക് ചൊല്ലികൊടുത്തു തുടർന്ന് പുസ്തകപ്രദർശനം ആരംഭിച്ചു ഉത്ഘാടനം പ്രഥമ അധ്യാപകൻ നിർവ്വഹിച്ചു. വിവിധ മേഖലകളിലുള്ള പുസ്തകങ്ങൾ ക്രമീകരിച്ചിരുന്നു ഓരോ ക്ലാസിലെയും എഴുത്തുകൾക്ക് വളരെയധികം പ്രയോജനപ്രധമായിരുന്നു.പുസ്തകപ്രദർഷനത്തെക്കുരിച്ച് അബിൻ എസ്.എസ്, ദാഷുസതീഷ് എന്നിവർക്ക് സമ്മാനവും നൽകി വായനവാരത്തോട് അനുബന്ധിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു യു.പി വിഭാഗം ദാഷുസതീഷിന് ഒന്നാം സ്ഥാനവും അഭിൻ ബി എസിന് രണ്ടാം സ്ഥാനവും ലഭിച്ചു ഹച്ച്.എസ് വിഭാഗത്തൽ അഭിമന്യു, അൻസിഎന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി

കാവ്യസല്ലാപം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസല്ലാപം എന്ന പരിപാടി 10.00മണിക്ക് നടത്തുകയുണ്ടായി.യുവകവി ശ്രീ.ബിജു ബാലകൃഷ്ണൻ കാവ്യസല്ലാപം നയിച്ചു.പ്രഥമാധ്യാപകന്റെ അധ്യക്ഷതയിൽ കൺവീനർ സതിടീച്ചർ സ്വാഗതവും ശ്രീ.സി.ടി വിജയൻസാർ നന്ദിയും പറഞ്ഞു.അതോടൊപ്പം തന്നെ വളരെ രസകരമായ നുറുങ്ങുകളും മറ്റും ചേർത്തുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ ബഷീർ സ്മരണികയുടെ പ്രകാശനവും ശ്രീ.ബിജു ബാലകൃഷ്ണൻ നിർവ്വഹിച്ചു.കാവ്യസല്ലാപം കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.കവിതാലപന മത്സരം നടത്തി."വിദ്യാലയം ഒരു പുസ്തകം" എന്ന വിഷയത്തിൽ ഉപന്യാസ രചനയും പ്രസംഗ മത്സരവുംനടത്തി. ജൂലൈ 5 ബഷീർ ചരമദിനം.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീറിനെക്കുറിച്ച്"' ഇമ്മിണി ബല്യ സുൽത്താൻ " എന്ന പേരിൽ ഒരു സ്മരണിക തയ്യാറാക്കി.


പ്രധാന അദ്ധ്യാപകൻ

എസ് ബാഹുലേയൻ

വളരെ പ്രഗത്ഭനായ ഗണിതഅദ്ധ്യപകനാണ് ബിആർസി തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്..




ഓഫീസ് സ്റ്റാഫുകൾ

 
  1. അരുൺ
  2. ഷീജകുമാരി
  3. ദീഷ്മ സി എസ്
  4. ശ്രീകണ്ഠൻ നായർ

ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്:നമ്മുടെസ്കൂളിൽ സയൻസ് ക്ലബ് വളരെ ഭംഗിയായും ചിട്ടയായും നടത്തുന്നു.ചാന്ദ്രദിനത്തോടനുബന്ധിച്ച് യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി ക്വിസ്സ് മത്സരവും , പോസറ്റർ രചനാ മത്സരവും നടത്തി.ചാന്ദ്രദിനത്തോടനുബന്ധിച്ച് ഒരു പ്രഭാഷണവും നടത്തുകയുണ്ടായി.മുൻ രാഷ്ട്രപതി ഡോ:A.P.J അബ്ദുൽ കലാമിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ശാസ്ത്രലോകത്തുനിനുംഭാരതത്തിനും അദ്ദേഹംനൽകിയ സംഭാവനകൾ ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണം സംഘടിപ്പിച്ചു.9-8-16 1.15ന് സ്ഥായിയായ ഭക്ഷ്യസുരക്ഷയ്ക്ക് പയറുവർഗങ്ങൾ പ്രതീക്ഷകളും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി.

യു .പി ,എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി സ്കൂൾതല ക്വിസ്സ് മത്സരം,  സംഘടിപ്പിച്ചു.വിജയികളെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.യു.പി വിഭാഗം സെക്കന്റും  എച്ച്.എസ്സ് വിഭാഗം ഫസ്റ്റും സമ്മാനങ്ങൾ നേടി.27-10-2018സ്കൂൾതല ശാസ്ത്രമേള നടന്നു. 
                                        
                                              സി.വി രാമന്റെ ജൻദിനാഘോഷത്തോടനുബന്ധിച്ച് ഒരു ഉപന്യാസമത്സരം നടത്തി.സ്കൂൾതലത്തിൽ ഒന്നാം സമ്മാനം നേടിയ കുട്ടിയെ സബ്ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

ഗണിതക്ലബ്ബ് 9-06-2019 തിങ്കളാഴ്ച 1-15 PM ന് 2019-20വർഷത്തെ ഗണിതക്ലബ്ബ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവ്വഹിച്ചു.എച്ച്.എസ്സ് വിഭാഗത്തിൽ നിന്ന് 40 കുട്ടികളും യു.പി വിഭാഗത്തിൽ നിന്ന് 30 കുട്ടികളെയും തെരെഞ്ഞെടുത്തു.ഗണിതപഠനം രസകരമാക്കി കുട്ടികൾക്ക് അതിനോടുള്ള ഭയമകറ്റുക, ഗണിതപഠനത്തിൽ താൽപര്യം വളർത്തുക,പ്രശ്നങ്ങളെ യുക്തിപരമായി പരിഹരിക്കുന്നതിനും ക്രിയാത്മകമായി നിർവഹിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക,നിത്യജീവിതത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരുമ്പോൾ അവ പരിഹരിക്കുവാനുള്ള കഴിവുനേടുക മുതലായവയാണ് ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ.കുസൃതി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക,കണക്കിലെ എളുപ്പവഴികൾ പരിശീലിപ്പിക്കുക,ഒരു പ്രശ്നത്തെ പരിഹരിക്കുവാനുള്ള വിവിധ മാർഗങ്ങൾ കണ്ടെത്തുകഎന്നിവയായിരുന്നു ലക്ഷ്യങ്ങൾ ഹൈടെക്ക് ക്ളാ സ്സുകളുടെ സഹായത്തോടെഫലപ്രദമായി നടന്നു വരുന്നു

മാനേജ്മെന്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ധനുവച്ചപുരംവിടിഎം എൻഎസ്സ്എസ്സ് കോളേജിനടുത്താണ്.ഐ എച്ച് ആ‍ർ ഡി കോളേജിന് സമീപത്താണ്.നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും ധനുവച്ചപുരം വഴി പോകുന്ന ബസ്സിൽ കയറി ധനുവച്ചപുരം സ്കൂൾ ജംഗ്ഷനിൽ ഇറങ്ങുക.റോഡിനരികത്താണ് സ്കൂൾ.കൂടാതെ നെയ്യാറ്റിൻകരയിൽനിന്നും ദേശീയപാത വഴി ഉദിയൻകുളങ്ങരയിൽക്ഷേത്രത്തിനു സമീപത്തുളള റോഡിലൂടെയും സ്കൂളിൽഎത്തിച്ചേരാം. ഇതാണ് സ്കൂളിലേക്കുളള വഴി

എന്റെ ഗ്രാമം

ഗ്രാമീണ പച്ചപുളള എൻെറ ഗ്രാമം ധാരാളം കുളങ്ങളും വയലേലകളും ഉളള നാട്.ചൂളമടിച്ച് സാനിധ്യമറിയിച്ചുകൊണ്ടോടുന്ന തീവണ്ടികളും എൻെറ നാടിനെ തൊട്ടുണർത്തുന്ന അതിമനോഹര കാഴ്ചയാണ്. നെയ്യാറിൻെറ വെളളം മഴക്കാലത്ത് പ്രാന്തപ്രദേശത്തെയും വെളളം കൊണ്ട് മൂടും പഴയക്കാലത്തിൻെറ നഷ്ട പ്രതാപത്തെ വീണ്ടെടുക്കും വണ്ണം ജൈവപച്ചക്കറി കൃഷികൾ പൊടിപൊടിക്കുന്നു]] ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

സമുദ്രനിരപ്പിൽ നിന്നും ഏകദേശം 100 മീറ്റർ ഉയരത്തിലാണ് ഇത്

സ്‌ഥിതി ചെയ്യുന്നത് .നെയ്യാറ്റിന്കരയുടെ വിദ്യാഭ്യാസകേന്ദ്രം എന്നും

അറിയപ്പെടുന്നു.

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്...രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

...

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം

)

കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|