ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/കുമാരനാശാൻ

കുമാരനാശാൻ

ഒത്തിരിയാണ്ടുകൾ മുന്നം -ഒരു
ചിത്രപൗർണ്ണമി നാളിൽ
കായിക്കരയിൽ പിറന്നു -കവി-
യാകും ഉദാരൻ കുമാരൻ
ആശയഗംഭീരനാകും കുമാരൻ
ആശാനെന്ന കവീശൻ
സ്നേഹത്തിന്റെ മഹാസന്ദേശം
ദേശം മുഴുക്കെ വിതച്ചു
ലീലയും സീതയും വാസവദത്തയും
മതംഗിമാരും നളിനിമാരും
ആശാൻ പടിയുണർത്തിയ പൂക്കൾ
സ്നേഹത്തിൻ തെളിനാളങ്ങൾ
ജാതിക്കോട്ടകൾമേലെ വെള്ളിടി
വാളായ് വാക്കുകൾ വീണപ്പോൾ
പാടീ കൈരളിപ്പൈങ്കിളി വീണ്ടും
പാവന സ്നേഹസുധാഗാനം
വർണ്ണഭേദം ചൊല്ലിയന്യോന്യം
വാളോങ്ങുന്ന സഹോദരരെ
ആശാൻ പാടിയ പാട്ടിൻ ശീലുകൾ
ആവർത്തിക്കുവിനാവോളം .

ആദർശ് കൃഷ്ണ ബി
7 എ ഗവ ഹൈസ്കൂൾ പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത