ശുചിത്വം
പ്രധാനമായും വ്യക്തി ശുചിത്വം അതു ജീവിതത്തിൻ്റെ ഭാഗമാക്കി വേണം മുന്നോട്ട് പോകാൻ കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകുക ഇടക്കിടെ മുഖത്ത് സ്പർശിക്കാതിരിക്കുക ,പുറത്തിങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കുക, പൊതു സ്ഥലത്ത് തുപ്പുന്ന സ്വഭാവം ഒഴിവാക്കുക, പൊതു ശുചി മുറികൾ ഉപയോഗിക്കുന്നത് കുറക്കുക, അത്യാവശ്യങ്ങൾക്കല്ലാതെ പൊതു സ്ഥലങ്ങളിൽ പോകാതിരിക്കുക വലിയ തിരക്കുളള ചടങ്ങുകൾ ഒഴിവാക്കുക ,കൂട്ടം കൂടാനുള്ള സാഹചര്യങ്ങൾ പരമാവധി കുറക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലങ്ങളായി മാറണം .പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും ആൾകൂട്ടങ്ങൾ പൂർണമായി ഒഴിവാക്കണം. ലോക്ക് ഡൗൺ കഴിഞ്ഞാലും കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്കു പോകുന്നു എന്ന ബോധ്യത്തോടെ, കൃത്യമായ മുൻകരുതലെടുത്തു വേണം പുറത്തിറങ്ങാൻ. അകലം പാലിക്കൽ, കൈ കഴുകൽ ,സാനിറ്റൈസ റിൻ്റെ ഉപയോഗം എന്നിവ ജീവിത ശൈലിയാക്കണം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|