ഇഷ്ടം


നിന്നെയെനിക്കന്തിഷ്ടമെന്നോതി മറഞ്ഞവർ
ഉള്ളിലെ ഇഷ്ടം പരസ്പരമറിഞ്ഞവർ
നഷ്ടപ്പെടാനൊന്നുമില്ലെന്നറിഞ്ഞിട്ടും
ക്ലിഷ്ടതയെന്യേ കാലം കാത്തൊരാ മാത്രകൾ.
ഇന്നുവന്നെത്തി നോക്കുന്നു മൂവക്ഷര മാരി
 കഷ്ടനഷ്ടങ്ങൾക്ക് ഹേതുവായ് മാറുന്നു.
പരസ്പരമോതിയൊരിഷ്ടങ്ങളൊക്കവേ
ദൂരെയായൊരനിഷ്ടങ്ങളാകുന്നു.
എങ്കിലും ധീരരായ് മുന്നോട്ട് പോവുന്നു
നഷ്ടങ്ങൾക്കുമേലൊരിഷ്ടം പണിഞ്ഞീടുവാൻ.

കൃഷ്ണോന്ദു പി ബി
9 C ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത