ഗവൺമെന്റ് എച്ച്.എസ്.എസ് പൂവച്ചൽ/അക്ഷരവൃക്ഷം/ കൊറോണ കാലത്തിലെ എന്റെ ഓർമ്മകൾ
കൊറോണ കാലത്തിലെ എന്റെ ഓർമ്മകൾ
ഇന്ന് ലോകം വലിയ ഒരു വിഷമഘട്ടത്തിൽ കൂടി കടന്നു പോകുന്നു. കൊറോണ എന്ന വൈറസ് പടർത്തുന്ന കൊ വിഡ് - 19 എന്ന മാരകമായ അസുഖം ലോകത്തെയാകെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന് .സമ്പന്ന രാജ്യമെന്നോ ദരിദ്ര രാജ്യമെന്നോ ഭേദമില്ലാതെ ലോകമെമ്പാടുമുള്ള ജനതയെ മരണത്തിലേക്ക് നയിക്കുന്നു. വളരെ ഭയാനകമായ അവസ്ഥയിലൂടെയാണ് നാമിന്ന് കടന്ന് പോകുന്നതു്. 2019 ഡിസമ്പറിൽ ചൈനയിലെ വുഹാനിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തയതു്. വളരെ പെട്ടെന്ന് അതു് ലോകത്തെ മുഴുവനായും കീഴ്പ്പെടുത്താൻ തുടങ്ങി. ഇതിനെ നേരിടുന്നതിലേക്ക് സർക്കാർ 2 1 ദിവസത്തേക്ക് ലോക് ഡൗൺപ്രഖ്യാപിക്കുകയും ഞങ്ങളുടെയുൾപ്പെടെയുള്ള പരീക്ഷകൾ എല്ലാം മാറ്റി വയ്ക്കുകയും ചെയ്തു.ഇത് ഞങ്ങൾക്ക് ആദ്യം ആഹ്ലാദകരമായി തോന്നിയെങ്കിലും ക്രമേണ ഒരു മടുപ്പായി മാറി. എന്നാൽ തുടർന്ന് സർക്കാർ നിർദ്ദേശപ്രകാരം വീട് പരിസരം വൃത്തിയാക്കുന്നതിനും പുസ്തകങ്ങൾ വായിക്കുന്നതിനും പച്ചക്കറി കൃഷി ചെയ്യുന്നതിനുമായി വിനിയോഗിക്കുന്നു. ഇതു് എനിക്കും എന്റെ കുടുംബത്തിനും ഒരു നല്ല അനുഭവമായിത്തീർന്നു. ഞങ്ങൾ പുറത്തിറങ്ങാതെയും സാമൂഹിക അകലം പാലിച്ചും ബ്രേക്ക് ദ ചെയിൻ പരിപാടിയിൽ പങ്കെടുത്തും കൊറോണയെ പ്രതിരോധിക്കുന്നു. എന്നാൽ ഞങ്ങൾക്ക് ഒഴിവുകാല വിനോദങ്ങളിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെങ്കിലും കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സഹോദരങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു .ലോകമെമ്പാടും മാതൃകയായ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകരേയും ഭരണകർത്താക്കളെയും മറ്റെല്ലാപേരെയും ഈ അവസരത്തിൽ ഓർക്കുന്നു . എത്രയും വേഗം എന്നെന്നേക്കുമായി ഈ മഹാമാരിയെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - ലേഖനം |