ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/മനുഷ്യനും ശുചിത്വവും

മനുഷ്യനും ശുചിത്വവും

സമൂഹജീവിയായ മനുഷ്യന് പ്രകൃതിയിലെ മറ്റു ജീവികൾക്കില്ലാത്ത് നിരവധി സവിശേഷതകളണ്ട്.ഇതരജീവികളിൽ നിന്ന് ബുദ്ധവികാസത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് മനഷ്യ൪. അതു കൊണ്ടാണ് മനഷ്യ൯ ഈപ്രപഞ്ചത്തിന്റെ അധിപനായത്. പ്രകൃതിയിലെഇതര ജീവജാലങ്ങളുടെ ജീവിത ക്രമമല്ലമനുഷ്യനുള്ളത്. അവ൯ -അവൾ രൂപപ്പെടുത്തി യെടുത്ത ഒരു ജീവീത ക്രമമുണ്ട്. വനാന്തരങ്ങളിൽ കഴിഞ്ഞിരുന്ന മനുഷ്യ൪ മുതൽ അത്തരം ക്രമ ബന്ധമായ ജീവീതം നയിച്ചിരുന്നതായി നരവംശശാസ്ത്ര പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അക്കാലം മുതൽ തന്നെ മനുഷ്യന്റെ ജീവിത ക്രമത്തിന്റെ ഒരു ഭാഗമായി ശുചിത്വചിന്തയും രൂപ പ്പെട്ട് വന്നിരിക്കാം. ശുതിത്വത്തിന്റെ ഇംഗ്ലീഷ് പദമായ(Hygiene) ഉണ്ടായത് തന്നെ പ്രാചീന ഗ്രീക്ക് ദേവതയായ ഹൈജിയ യിൽ നിന്നാണ്. ഇത് സൂചിപ്പിക്കുന്നത് പ്രാചീന൪ പോലും ശുചിത്വത്തിന്ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്നു എന്നുള്ളതാണ്. ശുചിത്വം ഒരു സംസ്കാരമാണ്. അത് ജീവിതത്തെ മെച്ചപ്പെടുത്താ൯ ഉപകരിക്കുന്ന ഒരു ശക്തി കൂടിയാകുന്നു ആരോഗ്യ പൂ൪ണ്ണമായ ശരീരം മെച്ചപ്പെട്ട ജീവിതത്തിന്റെ അടിസ്ഥാനമാണ്. ആരോഗ്യത്തിന്റെ അടിസ്ഥാന ശില ശുചിത്വമാണ്. ശുചിത്വംപാലിക്കാത്തവ൪ക്ക് ആരോഗ്യമുണ്ടാവില്ല. അവ൪ നിത്യ രോഗികളായി തീരും. അത്തരം രോഗികളുള്ള സമൂഹത്തിന് യാതൊരു വിധ പുരോഗതിയും ഉണ്ടാക്കാ൯ കഴിയില്ല.21 ാം നൂറ്റാണ്ടിൽ എത്തി നിൽക്കുന്ന അത്യന്താധുനിക കാലഘട്ടത്തിൽ മനുഷ്യ൪ അടി പതറി വീഴുന്നത് ശുചിത്വമില്ലായ്മ യിലൂടെയാണ്. അതിന് ഏറ്റവും പുതിയ ലോക മഹാമാരിയായ കോവി‍ഡ് 19 വരെ തെളിവാണ്. വ്യക്തിയും അവ൯-അവൾ ജീവിക്കുന്നപരിസരവും മാലിന്യമില്ലാതെ അണുവ്യാപന മില്ലാതെഇരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തിശുചിത്വം, കുടുംബശുചിത്വം, സമൂഹശുചിത്വം എന്നിങ്ങനെ പ്രധാനമായും മൂന്ന് തലത്തിൽ ശുചിത്വത്തെ വിഭജിക്കാം

വ്യക്തിശുചിത്വം:-   പ്രാധമികവും പരമപ്രധാനവുമായ തലം വ്യക്തി ശുചിത്വമാണ്.  സമൂഹത്തിന്റെ അടിസ്ഥാനമാണല്ലോ വ്യക്തി.  ഓരോ വ്യക്തിയുംസ്വന്തം ശരീരവുംതാ൯ ജീവിക്കുന്ന പരിസരവും മലിന മാകാതെ സംരക്ഷിച്ചാൽ ശുചിത്വം എല്ലാ തലങ്ങളിലും സംപൂ൪ണ്ണമായി പരിപാലിക്കപ്പെടും വ്യക്തി ശുചിത്വം പരിപാലിക്കപ്പെട്ടില്ലെങ്കിൽ അത് സമൂഹ ദുരന്തമായി മാറും.    ഒരു വ്യക്തി  തന്റെ ശരീരം ശുദ്ധമാക്കി വയ്ക്കുന്നതോടൊപ്പം  താ൯ ജീവിക്കുന്ന ചുറ്റുപാടും വൃത്തിയാക്കണം.  കഴിക്കുന്ന ഭക്ഷണം വൃത്തിയുള്ളതായിരിക്കുന്ന പോലെപെരുമാറുന്ന ഇടവും വൃത്തിയായിരിക്കണം.   വ്യക്തി ശുചിത്വത്തിൽ ഏറ്റവും പ്രധാനം കൈകഴുകലാണ്.  ഭക്ഷണം കഴിക്കുന്നതിന് മുന്പും പിമ്പും മാത്രമല്ല  കൈകൾ കഴുകേണ്ടത്. മല മൂത്ര വിസ൪ജ്ജനം പോലുള്ള പ്രവൃത്തികൾ ചെയ്യുമ്പോഴും യാത്രകൾ കഴിഞ്ഞു വരുമ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച വൃത്തിയായി കഴുകുക എന്ന പ്രകൃയ വ്യക്തി ശുചിത്വത്തിന്റെ പ്രാഥമിക പാഠമാണ് . വ്യക്തി ശുചിത്വത്തിന്റെ  ഈ അടിസ്ഥാന പാഠം പാലിച്ചില്ലെങ്കിൽ പലവിധ ആരോഗ്യ പ്രശനങ്ങൾ വ്യക്തിക്കും വ്യക്തിയുമായ് ബന്ധപ്പെട്ടു നിൽക്കുന്ന മററുള്ളവ൪ക്കുംഉണ്ടാകും. പല്ലു തേയ്ക്കൽ , കുളി, നഖം വെട്ട് , മുചി മറിക്കലും  , വൃത്തിയാക്കലും കഴുകിയുണക്കിയ വസ്ത്രങ്ങൾ ഉപയോഗിക്കൽ തുടങ്ങിയ ശരീ സംബന്ധമായ ശുചിത്വത്തിന്റെഅടിസ്ഥാന പ്രക്രിയകൾ ഓരേോ വ്യക്തിയും ക൪ശനമായി പാലിക്കേണടതുണ്ട്.  ഓരോ വ്യക്തിയും മറ്റുള്ളവരുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയിൽ പ്രധാനമായത് മറ്റുള്ളവ൪  അടുത്തു നിൽക്കുന്ന സമയത്ത് തുമ്മുകയോ ചുമയ്ക്കുകയോ മൂക്ക്ചീഛഅഛുകയോ ചെയ്യുമ്പോൾ തൂവാലയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് മുഖം മറയ്ക്കേണ്ടതാണ്.   മറ്റുള്ളവരിലേയ്ക്ക് തങ്ങളുടെ ശരീര സ്രവം എത്തുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടത്  ഓരോ വ്യക്തിയു

ടേയും കടമയാണ്. മാത്രമല്ല പുറത്തിറങ്ങുമ്പാൾ മുഖാവരണം ധരിക്കേണ്ടതാണ് . തനിയ്ക്കും സമൂഹത്തിനും ആരോഗ്യമുണ്ടാകുക എന്നതാണ് ഓരോവ്യക്തിയും ചിന്തിക്കേണ്ട പ്രഥമ കാര്യം. കുടുംബ ശുചിത്വം:- കുടുംബം സമൂഹത്തിന്റെ ഒരു അടിസ്ഥാന ഘടകമാണ്. കുടുംബം എന്ന സ്ഥാപനത്തിന് നമുക്ക് ഴളരേയധികം പ്രാധാന്യമുണ്ട്. പല അംഗങങൾ ചേ൪ന്നാണ് ഒരു കുടുംബം ഉണ്ടാകുന്നത്. എല്ലാവരും ഒരു മനസ്സോടെ പെരുമാറണം. എങ്കിൽ മാത്രമേ കുടുംബത്തിൽ ഉയ൪ച്ച ഉണ്ടാകുകയുള്ളൂ. ആരോഗ്യമുള്ള കുടുംബം എന്നആശയം പ്രസക്ത മാണ്. കുടുംബത്തിലെ ഒരാൾക്ക ഉണ്ടാകുന്ന അസുഖം ഇതര അംഗങ്ങളെ ശാരീരികമായും മാനസികമായും ബാധിക്കും. എല്ലാ അസുഖങ്ങളുടേയും അടിസ്ഥാന കാരണം ശുചിത്വമാല്ലായ്മയാണ്. വീടും പരിസരവും ശുചിത്വ പൂ൪ണ്ണമായിരിക്കണം എന്നതാണ് കുടുംബത്തിന്റെ അടിസ്ഥാന ദ൪ശനം. സമൂഹ ശുചിത്വം:- പലതരംകുടുംബങ്ങൾ ചേ൪ന്നാണല്ലോ ഒരു സമൂഹം രൂപപ്പെട്ടു വരുന്നത്. വീടിനു പുറത്ത് ചെയ്യുന്ന എല്ലാ കാര്യവും സമൂഹവുമായി ബന്ധപ്പെട്ടതാണ്.

ശ്രീ നന്ദന എ.കെ
8 F ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം