അതിജീവനകാലം

എത്ര ശരവേഗം പായുകയായിരുന്നു
മനുഷ്യജീവിതം.
പൊടുന്നനെ വാതിലുകൾ അടയ്ക്കപ്പെട്ടു.
നിരത്തുകൾ വിജനമായ്.
കാറ്റുപോലും നിശ്ശബ്ദം.
രാവിനും പകലിനും
ഇപ്പോൾ
ഒരേ നിറം, ഒരേ ഭീതി.
പണം, പദവി, മനുഷ്യരെല്ലാം ഒരുപോലെ
നശ്വരമാണ്.
മരണത്തിന്റെ ഒറ്റക്കണ്ണൻ വൈറസ്.
ഇക്കാലവും കഴിഞ്ഞ്
ഒരു പൂക്കാലം വരും.
ഇതുവരെ മൂടിപൊതിഞ്ഞ അധരങ്ങളിൽ
അന്ന് പുഞ്ചിരിയുണ്ടാകും.
 

അനഘ എ എസ്
4 സി ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത