കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ അകലം (കവിത)

കവിത_ അകലം

അത്രമേൽ അടുത്ത നാമിന്ന് ഇത്രയും ദൂരയോ' കൈ കോർത്തു നടന്ന ഇടവഴി നമ്മെ കാത്തിരിക്കയാ.... ഇനി യാ കലാലയ ചുവരുകൾക്കുള്ളിൽ സൗഹൃദം പൂക്കുമോ? ഹർഷത്തിൻ സാക്ഷിയായ വരാന്തകളിൽ ചിലന്തിവല തീർത്തു വോ മുറ്റത്ത് കായ്ച്ചു നിന്ന പഴുത്ത ഞാവൽപ്പഴം കിളികൾ നുണഞ്ഞ് തീർത്തുവോ....? വീട്ടിലടച്ചപ്പോൾ കൂട്ടിലെ കിളിയുടെ നൊമ്പരമറിയുന്നു ഞാൻ എന്നാ ലീ അകലത്തിൽ ഞാനറിയുന്നു... വീട്ടിലെ മാലാഖ തൻ സ്പർശം തിരക്കിനാൽ മാറ്റി വച്ച സ്നേഹ ഭാഷണങ്ങൾ വൈകുവോളം തീരാതെ നീളുന്നു ..... ചിതലരിച്ച പഴയ ഓർമ്മകൾ ..... ആകാശം' കാണാതെ മൂടിവച്ച മയിൽപ്പീലിത്തുണ്ട്....... മുരിങ്ങക്കും ചക്കക്കുരുവിനും സ്വദേറുന്നു മുറ്റത്തെ മുല്ലക്കും മാവിനും ഇലകൾ തളിർത്തു ഭംഗിയേറുന്നു ഈ അകലത്തെ മൗനമായ് സ്വീകരിച്ച്, നേരിടാമൊന്നായ്കോ വി ഡിനെതിരെ ... (മുംതാസ്_ പത്താം ക്ലാസ്സ്)