കൊറോണയെന്ന ഭീകരനെ തുരത്തിടാം നമുക്കൊരുമയോടെ ലോകം മുഴുവനും നാശത്തിലെത്തിച്ച ഭീകരനാം ഈ വൈറസ്സിനെ. പുറത്തിറങ്ങുമ്പോൾ മാസ്ക്കണിയൂ അകത്ത് കയറുമ്പോൾ കൈ കഴുകൂ ആവശ്യമില്ലാതെ മൂക്കിനോ മുഖത്തോ കൈ കൊണ്ടിടയ്ക്കിടെ തൊടരുതേ . വ്യക്തി ശുചിത്വവും പരിസരവൃത്തിയും എന്നും പാലിക്കേണം നാമേ വരും സമൂഹ ബന്ധവും സാമൂഹികാകലവും പാലിച്ചിടേണം കുറച്ചു കാലം. ജാഗ്രതയോടെ കരുത്തോടെ നീങ്ങാം നമ്മുടെ നാടിനെ പടുത്തുയർത്താൻ കൊറോണയെന്ന ഭീകരനെ തുരത്തിടാം നമുക്കൊരുമയോടെ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത