ശുചിത്വം

ഒരു മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് ശുചിത്വം. നമ്മൾ എത്രമാത്രം നമ്മളെ സൂക്ഷിക്കുന്നു എന്നതിനെ അപേക്ഷിച്ചിരിക്കും നമ്മുടെ ആരോഗ്യവും. പക്ഷേ ഇന്നത്തെ സമൂഹം ഏറ്റവും കൂടുതൽ വകവയ്ക്കാത്തതും ഈ ഒരു കാര്യത്തിൽ ആണ്. "മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നു"; "മാലിന്യങ്ങൾ വലിച്ചെറിയരുത്" എന്ന ബോർഡിന് താഴെ കുന്നുകൂടുന്ന പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും! ഇതാണ് ഇന്നത്തെ ലോകത്തിന്റെ അവസ്ഥ. അതുകൊണ്ടുതന്നെ എല്ലാവരിലും രോഗപ്രതിരോധശക്തി ഒരു പരിധിവരെ കുറവാണ്. ഇതുകൊണ്ട് തന്നെ ഏത് രോഗങ്ങൾക്കും നമ്മളെ കീഴ്പ്പെടുത്താൻ സാധിക്കുന്നു.

എന്താണ് ശുചിത്വം? ശുചിത്വത്തിന്റെ ആദ്യപടിയാണ് വ്യക്തിശുചിത്വം. സ്വയം അവനവനെ നന്നായി സൂക്ഷിക്കുക. രണ്ടുനേരം കുളിക്കുക, തുറന്നുവെച്ച ആഹാരം കഴിക്കാതിരിക്കുക, നഖങ്ങൾ വെട്ടുക, ഉപയോഗിച്ച വസ്ത്രങ്ങൾ വീണ്ടും കഴുകിയതിനു ശേഷം ഉപയോഗിക്കുക, ഇങ്ങനെ പലതും വ്യക്തി ശുചിത്വത്തിൽപെടും. ഒരു വ്യക്തി ശുചിയാക്കുന്നതിനോടൊപ്പം അവൻ ഇരിക്കുന്ന പരിസരവും വൃത്തിയായി സൂക്ഷിക്കുക, ചപ്പുചവറുകൾ സംസ്കരിക്കുക, കെട്ടിക്കിടക്കുന്ന വെള്ളം കളയുക, പച്ചക്കറികൾ കഴുകി ഉപയോഗിക്കുക..... ഇങ്ങനെ പലതും.
"ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സ് ഉണ്ടാവു"
എന്ന് നമ്മൾ കേട്ടിട്ടില്ലേ അതുപോലെ ആരോഗ്യമായി നമ്മൾ ഇരിക്കണം. അസുഖങ്ങളെയും, രോഗങ്ങളെയും, ചെറുക്കാൻ നമുക്ക് മാത്രമേ പറ്റൂ. സുരക്ഷിതമായി ഇരിക്കുകയും വൃത്തിയായി ഇരിക്കുകയും ആണ് നമ്മുടെ കടമ. അത് നിർവഹിക്കുക.

ശാരു കെ എസ്
3 എ കുടമാളൂർ ഗവ എച്ച്എസ് എൽപിഎസ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം