പ്രാചീന കാലം മുതൽ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ൻ നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂർവികർ. ആരോഗ്യം പോലെ തന്നെ വ്യെക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വവസ്തയുമായി അഭേദ്യമായി ബന്ധപെട്ടുകിടക്കുന്നു.
വ്യെക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യെക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതിൽ ഉൾപ്പെടുന്നു. വ്യെക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പോതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേര്തിരിച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടി ചേർന്ന ആകത്തുകയാണ് ശുചിത്വം.
നാം എപ്പോഴും ശുചിത്വം പാലിച്ചിരിക്കണം. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും
എല്ലാദിവസവും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക, വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾ രോഗങ്ങൾ തുടങ്ങി കോവിഡ്, സാർസ് തുടങ്ങിയ രോഗങ്ങൾ നമുക്ക് ഒഴിവാക്കാം. പൊതുസ്ഥലം സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകേണ്ട താണ്. കൈയുടെ മുകൾ ഉം വിരലുകളുടെ ഇടയിൽ നന്നായി കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ തൊടാതെ ഇരിക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം രാത്രി ഉറങ്ങുന്നതിനു മുമ്പുംരാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം, രാത്രി ഉറങ്ങുന്നതിനു മുമ്പും. എല്ലാദിവസവും നിർബന്ധമായും കുളിക്കണം.
വൃത്തിയുള്ള വസ്ത്രം ധരിക്കുക. വസ്ത്രങ്ങൾ തുണികൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. പാദരക്ഷ ധരിക്കുക, പാദരക്ഷാ കൊക്കോ പുഴുവിനെ ഒഴിവാക്കും.
സമീകൃതാഹാരം നമ്മൾ ശീലമാക്കണം. അമിതാഹാരം ഒഴിവാക്കുക, ദിവസവും രണ്ട് ലിറ്റർ, 10 ഗ്ലാസ് വെള്ളം കുടിക്കണം. ദിവസം 7, 8 മണിക്കൂർഉറങ്ങണം.
ഇന്ന് പരിസ്ഥിതിമലിനീകരണം അതിലധികം ഭയാനകം ആയിരിക്കുന്നു. ഭൂമിയിലെ മണ്ണും വെള്ളവും വായുവും ഒരുപോലെ മലിനം ആയിരിക്കുന്നു. നഗരങ്ങൾ വളരുകയും വ്യവസായങ്ങൾ പെരുകുകയും ചെയ്യുന്നതിന് അനുസരിച്ച് സ്വഭാവികമായി നഗരങ്ങളിൽ ജനപ്പെരുപ്പം ഉണ്ടാവും. അതോടൊപ്പം മാലിന്യങ്ങൾ അധികരിക്കും. എന്നാൽ ഈ മാലിന്യങ്ങൾ വേണ്ടപോലെ കൈകാര്യം ചെയ്യുകയാണ് വേണ്ടത് അല്ലെങ്കിൽ പരിസ്ഥിതി ദുഷിക്കും. രോഗങ്ങൾ പടർന്നു പിടിക്കും.
വീടും പരിസരവും വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ ശുദ്ധമായി വലിച്ചെറിയരുത്. മാലിന്യങ്ങൾ കഴിവതും പുനരുപയോഗിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നാംമാലിന്യങ്ങളിൽ ജൈവമാലിന്യങ്ങൾ പ്ലാസ്റ്റിക് മറ്റു മാലിന്യങ്ങൾ എന്നിവ തരം തിരിച്ചു വെക്കണം. ജൈവ മാലിന്യങ്ങളിൽ നിന്നും ജൈവ വളം ഉണ്ടാക്കാം അത് കൃഷിക്ക് നല്ലതാണ്.
പണ്ടുകാലത്ത് പരിസ്ഥിതിസംരക്ഷണം പ്രത്യേകിച്ച് ആവശ്യമുണ്ടായിരുന്നില്ല. കാരണം, പ്രകൃതി സംരക്ഷണം സമൂഹ ജീവിതത്തിന്റെ ഭാഗമായിരുന്നു.
പ്രകൃതിയാകുന്ന അമ്മയുടെ ആരോഗ്യം സുരക്ഷിതമായിരുന്നു നാം ശ്വസിക്കുന്ന വായുവും, കുടിക്കുന്ന വെള്ളവും, കഴിക്കുന്ന ഭക്ഷണവും, പോഷകാംശമുള്ള ആയി തീരും. പ്രകൃതി മലിനമാകാതെ സംരക്ഷിക്കാൻ നമുക്ക് സാധിച്ചാൽ അതിന്റെ ഫലം ഭാവിതലമുറയ്ക്ക് ലഭിക്കും.