അംശിക്കും തോറുമേറ്റം വിപുലമാം
ശക്തി വർദ്ധിക്കുമാറ്റം കണക്കെ..
ആഗോള ഭീകരനൊരണു
രോഗാണു വന്നെത്തി ധരണിയാകെ!
ഇല്ലാത്തതെന്ന് കരുതുമത്
നഗ്നനേത്രങ്ങൾക്ക് കാണാത്തതെന്നാൽ
ഈ ലോകം ആകെ അതു പരന്നു മഹാമാരിയായി
മനുജ വർഗ്ഗത്തിലെങ്ങും
ഉണ്ടായതെങ്ങനെ എന്നറിയില്ല
ജന്മമീ ഭൂമിയിലിത്രമേൽ
ഊറ്റം കൊടുത്തവനാരിത്ര
സംഹാരരൂപിയായ് വിലസിടുവാൻ
ഋജുവായ് ചലിപ്പതല്ലവനെവിടെയു-
മെത്തിടാൻ കരുത്ത് നേടി
എല്ലായിടത്തുമവനെത്തി
ദുരിതം വിതച്ചു പടരുന്നിതല്ലോ.