2022-23 വരെ2023-242024-25


ആര്യഭട്ട ദിനാചരണം

ജൂൺ 28-ന് ഉച്ചയ്ക്ക് 1.30-ന് നടന്ന മാത്തമാറ്റിക്സ് ക്ലാബ്ബിൽ ആര്യഭട്ട ദിനാചരണം ആഘോഷിച്ചു. ഈ ദിവസം, കുട്ടികൾ ആര്യഭട്ടയുടെ ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചു. 8 ബി ക്ലാസിലെ ആർദ്രയും ഷെയിൻ സി. റെജിയും വരച്ച ചിത്രങ്ങൾ പ്രദർശനത്തിൽ ശ്രദ്ധേയമായിരുന്നു. പവൻജിത് ആര്യഭട്ടയുടെ കണ്ടെത്തലുകളെക്കുറിച്ച് എഴുതിയത് അവതരിപ്പിച്ചു. അടുത്ത ആഴ്ച സ്‌കൂൾ അസംബ്ലിയിൽ ഈ പ്രവർത്തനങ്ങളെക്കുറിച്ച് അവതരിപ്പിക്കാനുള്ള ചുമതല രജത്തിന് നൽകി.

ഹിരോഷിമാ ദിനം

ഹിരോഷിമാ ദിനമായ ഓഗസ്റ്റ് 6-ന്, സ്‌കൂളിലെ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, കുട്ടികൾ വെള്ളക്കടലാസിൽ സദാകു കൊക്കുകളെ നിർമ്മിച്ചു. ഈ പ്രവർത്തനത്തിന് മാർഗദർശനം നൽകിയത് റിൻസി സന്തോഷും എബിൻ ജിയോ മാത്യുവും എന്നീ ഗണിത അദ്ധ്യാപകരായിരുന്നു.