എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ഒന്നിച്ചുകീഴടക്കാം മഹാമാരിയെ

ഒന്നിച്ചുകീഴടക്കാം മഹാമാരിയെ

                         
പുതുവർഷം ആരംഭിച്ചീടിൽ പുതുപ്രതീക്ഷയായി
അവ തകർത്തീടാൻ വന്നിതാ മഹാമാരി
കരയുന്ന ലോകം പിടയുന്ന ജീവൻ
കേഴുന്നു തൻ ജീവനായ്
തീരാദുഃഖത്തിൻ അലകടലിലുലയും ഓളങ്ങൾ
പോലെ അവ ലോകത്തെ തകർക്കുന്നിതാ,
കോവിഡ് എന്ന അപരനാമമുള്ള ഇവ
ആരെന്ന് അറിവില്ല
എന്നാൽ ഒന്നറിഞ്ഞിടിൽ ഇവ
മഹാമാരി മഹാവിപത്ത്!
പണ്ടേ ആരോ ചൊല്ലീടിൽ
പണം ദൈവമാണെന്ന്
ധനമാനം പോലും പകച്ചുനിൽക്കുന്നിതാ
ഈ മഹാമാരിയ്ക്ക് മുന്നിൽ
ശാസ്ത്രലോകം പോലും വിറയ്ക്കുന്നിതാ
ഇവയ്ക്ക് മുൻപിൽ
തകർന്നീടും ഓരോ സ്വപ്നവും
ഓരോ ജീവനും
എന്തിനീ ക്രൂരത ദൈവമേ? നിന്നെ മറന്ന
ഞങ്ങൾക്കുള്ള ശിക്ഷയോ!
മല്ലിടുന്നു ഞങ്ങൾ ഇവയെ അതിജീവിക്കാൻ
പ്രാർത്ഥന എന്ന കവചവുമായി
ഞങ്ങൾ ഒന്നായി നിന്നീടിൽ
പടർന്നു കയറുന്ന വൈറസിനെ വെട്ടിമാറ്റാൻ
ആതുരസേവകർ, പോലീസുകാർ കാവലായി
നിന്നിടുന്നു മാനവ സുരക്ഷയ്ക്കായ്
മഴയെന്നോ, വെയിലെന്നോ ഓർത്തിടാതെ
സേവചെയ്യുന്നവരെ ഓർത്തീടാം ഈ സമയം.
അനുസരിക്ക ഗവൺമെന്റിൻ ചട്ടങ്ങളെ
വീട്ടിലിരിക്കാം സുരക്ഷിതരായി
ഒന്നിച്ചു കൈകോർക്കാം നാം
പുതിയ ഒരു നാളേയ്ക്കായ്..
 

സിൻസി ജോസഫ്
12 എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത