സ്കൂൾ അവധിക്കാലം
കളിച്ചു നടക്കേണ്ട കാലം
പുറത്തിറങ്ങാൻ പറ്റാത്ത കാലം
കൂട്ടൊന്നു കൂടാൻ പറ്റാത്ത കാലം
കൂടിക്കളിക്കാൻ പറ്റാത്ത കാലം
ഈ സ്റ്ററിൻ കേക്കൊന്നുമില്ലാത്ത കാലം
വിഷുവിൻ പടക്കങ്ങളില്ലാത്ത കാലം
നോമ്പുതുറയ്ക്കിമ്പമില്ലാത്ത കാലം
വണ്ടികളെങ്ങോട്ടു മില്ലാത്ത കാലം
എങ്ങോട്ടും പോകുവാൻ പറ്റാത്ത കാലം.
ആകെ കുടുങ്ങി പോയ കാലം
ഇത്തിരി ക്കുഞ്ഞൻ കൊറോണക്കാലം