മരണത്തിൻ വക്കോളം എത്തുമീ പ്രകൃതിക്ക്
തണലേകി താങ്ങായി മരച്ചില്ലകൾ
ഒരു മരതൈ നൽകുമൊരായിരം ജീവൻ
അറിവായി നിറവായി നീർക്കണങ്ങൾ
പുഴയ്ക്ക് കുളിരേകി മഴയെന്ന വരമേകി
തുടരുന്നു നന്മതൻ നൽചെയ്തികൾ
അറിയേണം ഓരോ മഴു ഉയർത്തുമ്പോഴും
തകരുന്ന ജീവിത സാഗരങ്ങൾ
അടരും ഇലത്തുമ്പ് ചൊല്ലുന്നു പ്രകൃതിയിൽ
ഇനിയും തളിരായ് ഞാൻ പുനർജനിക്കാം
മനസ്സിൽ മനസ്സാക്ഷി വറ്റാത്ത ഹൃദയമീ
തലമുറക്കേകൂ നീ ഒരു തൈമരം