എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധശേഷി വർധിപ്പിക്കാം

രോഗപ്രതിരോധശേഷി വർധിപ്പിക്കാം

ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് രോഗപ്രതിരോധം. കൃത്യമായ ദിനചര്യയുള്ള ഒരു വ്യക്തിക്ക് ഒരു പരിധി വരെ രോഗപ്രതിരോധശേഷി കൂട്ടാൻ കഴിയും. പല മാർഗങ്ങളിലൂടെയും രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സാധിക്കും. അത് എങ്ങനെയൊക്കെയാണ് നമുക്ക് നോക്കാം. ദിവസവും കുളിക്കുക, പഴകിയ ആഹാരം കഴിക്കാതിരിക്കുക, പഴവർഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, മത്സ്യം, മാംസം, പാൽ, തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക, ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക, മദ്യപാനം, പുകവലി, പുകയില ഉപയോഗം തുടങ്ങിയ ദുഃശീലങ്ങൾ ഒഴിവാക്കുക, വ്യായാമം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് രോഗങ്ങളിൽ നിന്നും രക്ഷ നേടാവുന്നതാണ്.

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം