എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/കൊള്ളക്കാരൻ കൊറോണ
കൊള്ളക്കാരൻ കൊറോണ
ചൈനയിലെ വുഹാൻ എന്ന ഒരു സ്ഥലത്തുനിന്ന് കൊറോണ എന്ന് പേരുള്ള ഒരു കൊള്ളക്കാരൻ വൈറസ് ലോകം ചുറ്റിക്കാണാൻ പുറപ്പെട്ടു. തന്റെ രാജ്യത്തിലെ ധാരാളം ആളുകളെ കൊന്നൊടുക്കിയ അവൻ ഒരു രാജ്യത്തിൽ നിന്ന് മറ്റൊരു രാജ്യത്തിലേക്ക് ചുറ്റിക്കറങ്ങാൻ തുടങ്ങി. അങ്ങനെ അവൻ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലുമെത്തി. കൊള്ളക്കാരൻ കൊറോണ കേരളത്തെ ആക്രമിക്കാനായി വരുന്നുണ്ടെന്ന് അറിവ് കിട്ടിയ കേരളീയർ അവനെ നേരിടാനുള്ള മാർഗങ്ങൾ കണ്ടെത്തിയിരുന്നു. ശുചിത്വം പാലിക്കുക, പുറത്തിറങ്ങാതിരിക്കുക, സോപ്പിട്ട് കൈ കഴുകുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മാർഗങ്ങളാണ് അവർ സ്വീകരിച്ചത്. അതിനാൽ തന്നെ കുറച്ച് ആളുകളെ മാത്രം അവന് പിടിക്കാൻ കഴിഞ്ഞു. തന്റെ പദ്ധതികളൊന്നും വിലപ്പോവില്ല എന്ന് മനസ്സിലാക്കിയ കൊള്ളക്കാരൻ കൊറോണ തിരികെ പോകാൻ തയ്യാറെടുക്കുകയാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |