എൽ എം എസ് എൽ പി എസ്സ് ഉദിയംകുളം/അക്ഷരവൃക്ഷം/ശുചിത്വം/അറിവില്ലായ്മ
അറിവില്ലായ്മ
വളർന്നു വലുതായ ഒരു വടവൃക്ഷം. അതിൽ നിറയെ പൂക്കളുണ്ടായിരുന്നു. മഞ്ഞപൂക്കൾ കൊണ്ട് നിറഞ്ഞ ആ വൃക്ഷത്തി ന്റെ പേര് എനിക്കറിയില്ല ഞാൻ മണ്ണിൽ നിന്നും കിളിർത്തു വന്ന ഒരു കുഞ്ഞു ചെടിയാണ് വിത്തിൽ ഉറങ്ങിക്കിടന്ന എന്നെ സൂര്യൻ വിളിച്ചുണർത്തി. പതുക്കെ പതുക്കെ ഉണർന്ന ഞാൻ മണ്ണിന് പുറത്തേക്ക് വന്നു. പുറംലോകം കണ്ട് ഞാൻ അത്ഭുതപെട്ടു. നിറയെ ഭംഗിയുള്ള പൂക്കൾ കൊണ്ട് നിറഞ്ഞ ചെടികൾ. എന്നും രാവിലെയും വൈകുന്നേരവും തോട്ടക്കാരൻ വെള്ളം നനയ്ക്കും, വളവും ഇടാറുണ്ട്. ഞാൻ ആകാശത്തേക്ക് നോക്കി പക്ഷികൾ വട്ടമിട്ട് പറന്നു പോകുന്നു. എന്റെ പരിസ്ഥിതിയെകുറിച്ച് ഓർത്തു ഞാൻ സന്തോഷിച്ചു അങ്ങനെ സന്തോഷം കൊണ്ട് നിറഞ്ഞ എനിക്ക് ഒരു ദിവസം കരയേണ്ടി വന്നു. എന്നെ തോട്ടക്കാരൻ പിഴുത് ദൂരെ എറിഞ്ഞു ഞാൻ അവിടെ നിൽക്കാൻ കൊള്ളാതെ ചെടിയാണെന്ന് പറഞ്ഞാണ് പിഴുതെറിഞത്. ഞാൻ വലുതായിരുന്നെങ്കിൽ നിറയെ ചക്ക തരുന്ന വൃക്ഷമായിരുന്നു. ഞാൻ എനിക്ക് വിഷമം തോന്നി എന്നെ മതിലിന് പുറത്തേക്ക് വലിച്ചെറിഞ്ഞു ഞാൻ വളരെധികം വിഷമിച്ചു. ആ സമയം അതു വഴി വന്ന ഒരു മുത്തശ്ശൻ എന്നെ എടുത്ത് ആ വഴിയുടെ അരികിലേക്ക് നട്ടു പ്രകൃതി എന്നെ കാത്തു മഴയും മഞ്ഞും വെയിലും തന്നു ഞാൻ വളർന്നു എന്റെ വേരുകൾ ആഴത്തിലേക്കിറങ്ങി മറ്റുള്ളവർക്ക് ആഹാരമായി എന്റെ ഇലകൾ കന്നുകാലികൾക്ക് ഭക്ഷണമായി അങ്ങനെ എന്റെ പരിസ്ഥിതിക്ക് ഞാൻ ഒരു കുടയായി മാറി. ഞങ്ങളെ സ്നേഹിക്കാൻ ഇന്ന് അധികമാർക്കും കഴിയുന്നില്ല. വെട്ടിനശിപ്പിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥകൾ കളയാനാണ് മനുഷ്യൻ ആഗ്രഹിക്കുന്നത് ഇത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റിക്കുന്നു. ഞങ്ങളെ സ്നേഹിച്ചു പ്രകൃതിയെ രക്ഷിക്കൂ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്നു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കഥ |