വികാരവിചാരങ്ങളാം തിരകൾ അലയടിച്ചീടുമീ സാഗരം പലപ്പോഴും കടിഞ്ഞാണില്ലാത്തൊര ശ്വത്തെപ്പോൽ പാഞ്ഞീടുന്നു നിയന്ത്രണമില്ലാെത്താരീ കുതിച്ചു ച്ചാട്ടം നിലയ്ക്കാതൊരിക്കലുമീ യാത്രകൾക്കന്ത്യം കുറിക്കുകില്ല മനസ്സാകുമീ മലർവാടിയിനിയെന്നും മനോഹരപുഷ്പങ്ങ - ളാൽ സമ്പന്നമായീടട്ടെ എരിച്ചീടാം വാടിയ പുഷ്പങ്ങളെ- നന്മ തന്നുടെ വെളിച്ചത്തിൽ കുസൃതിയാം ഒരു കുട്ടി കുരങ്ങനെപ്പോൽ കുതിച്ചീടാം മനത്തെ പിടിച്ചുകെട്ടീടാം വിട പറഞ്ഞീടാം ഇതു വഴി തിന്മയോട്.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 01/ 11/ 2021 >> രചനാവിഭാഗം - കവിത