എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അമ്മുവിൻറെ സങ്കടം
അമ്മുവിന്റെ സങ്കടം
മാർച്ച് 16 അമ്മു അന്ന് നേരത്തെ ഉണർന്നു. അവൾ വളരെ സന്തോഷവതിയായിരുന്നു അവളുടെ അച്ഛൻ ദുബായിൽ നിന്ന് വരികയാണ് കൈനിറയെ ചോക്ലേറ്റും സമ്മാനങ്ങളും ആയിട്ടായിരിക്കും അച്ഛൻ വരിക. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. പക്ഷേ അച്ഛൻ വന്നപ്പോൾ എടുക്കുവാനോ ഉമ്മ തരാനോ വന്നില്ല. അവൾ അമ്മയോട് ചോദിച്ചു "എന്താ അമ്മേ അച്ഛന് എന്നോട് പിണക്കമാണോ". അമ്മ പറഞ്ഞു "അല്ല മോളെ. നീ ഇപ്പോൾ ടിവിയിലും പത്രത്തിലും ഒക്കെ കാണുന്നില്ലേ, കോവിഡ് 19 എന്ന അസുഖത്തെക്കുറിച്ച്. അച്ഛൻ ദുബായിൽ നിന്ന് വിമാനത്തിലാണ് വന്നത്. അതിൽ പല രാജ്യങ്ങളിലെ ആളുകൾ ഉണ്ടാകും. അതുകൊണ്ട് വൈറസ് പിടികൂടാൻ സാധ്യതയുണ്ട്. അതിനാൽ ഒരു മുൻകരുതലായി അച്ഛൻ കുറച്ചുദിവസം തനിച്ചിരിക്കണം. അതുകാരണമാണ് അച്ഛൻ നിന്നെ എടുക്കാഞ്ഞത്." അവളുടെ മനസ്സിൽ പിന്നെയും പല സംശയങ്ങളും ഉണ്ടായി. പിറ്റേന്ന് നേരം വെളുത്തപ്പോൾ അവൾ അടുത്ത കൂട്ടുകാരിയുടെ അടുത്തേക്ക് ഓടി. അച്ഛൻ വന്ന വിവരം അറിയിക്കാനാണ് ചെന്നത്. പക്ഷേ ദിയയുടെ അമ്മ പറഞ്ഞു "അമ്മു നീ കുറച്ചുദിവസത്തേക്ക് കളിക്കാൻ വരരുത്." അവൾ സങ്കടപ്പെട്ട് മടങ്ങിവന്നു
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |