എസ്. സി. വി. എൽ. പി. എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/കാട്ടിലെ പാട്ട്
കാട്ടിലെ പാട്ട്
ഒരുവേട്ടക്കാരൻ വനത്തിൽ പോയസമയം ആരോ വളരെ സുന്ദരമായി പാടുന്നു .ആ സ്വരം പിന്തുടർന്ന് അയാൾ എത്തിയത് രൂപം പോലും ഇല്ലാത്ത ഒരു കുഷ്ടരോഗിയുടെ അടുത്താണ്.അയാളെ കണ്ടപ്പോൾ വേട്ടക്കാരൻ ചോദിച്ചു രോഗം ഇത്രയും മൂർച്ഛിച്ചു മരണത്തോട് മല്ലിടുന്ന നീ എങ്ങനെ ഇത്രയും മനോഹരമായി പാടുന്നു.അയാളുടെ മറുപടി വേട്ടക്കാരനെ ചിന്തിപ്പിക്കുന്നത് ആയിരുന്നു.കുഷ്ടരോഗി പറഞ്ഞത് ദൈവം എനിക്ക് തന്ന കഴിവ് അത് ഞാൻ ഉപയോഗിക്കുന്നത് എനിക്ക് സന്തോഷം കണ്ടെത്തുന്നതിന് പുറമെ ആർക്കെങ്കിലും അത് പക്ഷികൾക്കോ മൃഗങ്ങൾക്കോ ആർക്കായാലും ഒന്ന് സന്തോഷിക്കാൻ വേണ്ടി. ഇപ്പൊ താങ്കൾക്ക് തന്നെ സന്തോഷം വന്നില്ലേ .വീഴാൻ പോകുന്ന ഈ ചുമര് കൊണ്ട് ഒരൽപം എങ്കിലും ആർക്കെങ്കിലും ഒരു സഹായം കിട്ടട്ടെ .നമ്മളെ കൊണ്ട് കഴിയുന്ന സഹായം നാം മറ്റുള്ളവർക്ക് ചെയ്തുകൊടുക്കുക ഒരാളെ ഉപദ്രവിക്കാൻ ആർക്കും കഴിയും പക്ഷെ ഇച്ചിരി എങ്കിലും സന്തോഷം കൊടുക്കാൻ നമുക്ക് കഴ്ഞ്ഞാൽ അതാണ് നമ്മളെ സംബന്ധിച്ച് വലിയ കാര്യം.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |