എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/അമ്മക്കിളിയും കുത്തിക്കിളിയും

അമ്മക്കിളിയും കുഞ്ഞിക്കിളിയും

നേരം ഒരുപാടായി അമ്മയെവിടെ എന്ന് ചിന്തിച്ച് കുഞ്ഞിക്കിളി ആ മരത്തിൽ കാത്തിരുന്നു അടുത്ത് മരങ്ങളില്ല കൂട്ടുകാരില്ല ചുറ്റും വ്യവസായ സ്ഥാപനങ്ങളും കൂറ്റൻ കെട്ടിടങ്ങളും പിന്നെ അവിടെ നിന്ന് ഉയരുന്ന പുകയും ആകെ പരിഭ്രാന്തപ്പെടുത്തുന്ന അന്തരീക്ഷം എന്റെ അമ്മ എന്നെ ഉപേക്ഷിച്ചോ. പല അലട്ടുന്ന ചിന്തകളും കുഞ്ഞിക്കിളിയുടെ മനസ്സിൽ തെളിഞ്ഞു. അല്പ സമയത്തിനു ശേഷം അമ്മക്കിളി കുഞ്ഞിക്കിളിക്ക് വേണ്ട ഭക്ഷണവുമായി എത്തി. കുഞ്ഞിക്കിളി തിരക്കി “അമ്മ എന്താണ് വരാൻ വൈകിയത് " അമ്മക്കിളി അതിന് ഉത്തരം നൽകിയത് ഇപ്രകാരമാണ് "കുഞ്ഞേ എനിക്ക് വളരയധികം ദൂരം പോയാലേ നമുക്കുള്ള ക്ഷണം ലഭിക്കൂ. എനിക്കുമുണ്ടായിരുന്നു നിന്നെ പോലെയുള്ള ഒരു ചെറുപ്പം അതൊരു വലിയ വനത്തിലായിരുന്നു അന്ന് ഇക്കാലത്തേ പോലെ കെട്ടിടങ്ങളും മറ്റും ഇല്ലായിരുന്നു , വളരെ ശാന്തമായ അന്തരീക്ഷം അടുത്തടുത്ത് തന്നെ മരങ്ങളും, ചെടികളും, പൂക്കളുമൊക്കെ ഉണ്ടായിരുന്നു പിന്നെ നമുക്ക് ഭക്ഷിക്കുവാനായി വളരെയധികം കൊതിയേറും ഫലങ്ങളും,പുഴുക്കളും പിന്നെ രുചിയുള്ള തേനും കണ്ടാൽതിരികെ പോകുവാൻ തോന്നാത്ത മനോഹരമായതോടുകളും പുഴകളും നമുക്ക് പാറിപ്പറന്ന് കുളിക്കാൻ ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു പിന്നെ പ്രഭാതത്തിൽ മരങ്ങൾക്കിടയിലൂടെയുള്ള മനോഹരമായ സൂര്യ കിരണങ്ങളും” ഇത്രയും പറഞ്ഞപ്പോഴേക്കും അമ്മക്കിളി ആ പഴയ കാലത്തേക്ക് പോയികഴിഞ്ഞിരുന്നു, കുഞ്ഞിക്കിളിയോ എനിക്കും ആ മനോഹരമായ കാലത്തേക്ക് പോകുവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ആലോചിച്ചു . ആ രാത്രി കുഞ്ഞിക്കളിലൂട മനസ്സ് നിറയെ തന്റെ അമ്മയുടെ കുട്ടിക്കാലമായിരുന്നു.

ആരോൺ സി തോമസ്
7 A എസ്.സി.എസ്.ഹയർസെക്കണ്ടറി സ്കൂൾ,തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ