എസ്.റ്റി.എച്ച്.എസ് .എസ് തങ്കമണി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

മനുഷ്യജീവിതം ക്ഷണഭംഗുരം ആണ് . ജനനത്തിൽ നിന്ന് മരണത്തിലേക്കുള്ള ഒരു യാത്രയാണത്.

        സാഹചര്യങ്ങൾക്ക് മനുഷ്യജീവിതത്തെ  മാറ്റിമറിക്കാൻ ആവും.അത്തരത്തിൽ 'കൊറോണ' ഇന്ന് മനുഷ്യ ജീവിതത്തിൽ മാറ്റങ്ങൾ

സൃഷ്ടിച്ചിരിക്കുന്നു.

      പുറത്തുകൂടി കറങ്ങി  നടന്ന പലരും ഇന്ന് അകത്തിരുന്ന്  സമയം  ചിലവഴിക്കുന്നു.

ഇത്തരം മാറ്റങ്ങൾ ഇന്ന് നമ്മുടെ ഓരോ ചുറ്റുപാടുകളിലും പ്രതിഫലനീയമാണ്. ഈ മാറ്റങ്ങൾ ഒരു തരത്തിൽ ഉപകാരപ്രദം കൂടി ആയിരിക്കുന്നു. മനുഷ്യൻറെ പല വിധത്തിലുള്ള ക്രൂരതകൾ ഭൂമിക്ക് എന്നും ഒരു ഭാരമായിരുന്നു. എന്നാൽ ഇന്ന് ഈ ഭാരം ഭൂമി മാതാ തൻറെ ചുമലിൽ നിന്നും ഇറക്കി വച്ചിരിക്കുന്നു. മനുഷ്യ വാഹികളുടെ ചക്രങ്ങൾ വേദനിപ്പിക്കാത്ത ഇന്നിൻറെ മണ്ണിൽ പുതു ജീവൻറെ അനേകം നാമ്പുകൾ ഉടലെടുത്തിരിക്കുന്നു. ശബ്ദം കൊണ്ട് മലിനീ കൃതംആയിരുന്ന പ്രകൃതി ഇന്ന് കിളി നാദങ്ങൾ കൊണ്ടും കാറ്റിൻറെ മർമ്മരങ്ങൾ കൊണ്ടും അലങ്കൃതമായിരിക്കുന്നു. കൊറോണാകാലത്തെ അതിജീവിക്കുന്നതിലൂടെ മുമ്പുണ്ടായിരുന്നതിനേക്കാൾ ശുചിത്വം ഇന്ന് മനുഷ്യന് കൈവന്നിരിക്കുന്നു. സാമൂഹിക അകലത്തിൽ കൂടിയും വ്യക്തി ശുചിത്വ ലൂടെയും കൊറോണയെ പ്രതിരോധിക്കുന്ന മനുഷ്യർക്ക് ഇന്ന് വേറിട്ട ഒരു ദിനചര്യ ആണുള്ളത് . എല്ലാവരും ഇന്ന് വീടിനുള്ളിൽ ആയതിനാൽ പുറത്തുള്ള മാലിന്യങ്ങളുടെ അളവ് കുറഞ്ഞിരിക്കുന്നു അങ്ങനെ നാം പരിസ്ഥിതി ശുചിത്വവും ആർജിച്ചിരിക്കുന്നു.

  പുറത്തുകൂടി പായുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതോടെ വായുമലിനീകരണം എന്നത് ഇപ്പോൾ നാമവിശേഷം മാത്രമായി.

ഒരു രോഗത്തിനായി ഒരുമിച്ചുള്ള പ്രതിരോധനത്തിലൂടെ ഒരുപാട് മാറ്റങ്ങൾ ഇന്ന് വന്നുചേർന്നിരിക്കുന്നു. ഈ മാറ്റങ്ങൾ എന്നും ഇതുപോലെ നിലനിൽക്കുന്നവയല്ല. അങ്ങനെ ഈ രോഗവും നാമാവശേഷമാകുന്ന സാഹചര്യത്തിൽ ഈ മാറ്റങ്ങൾക്കും കോട്ടങ്ങൾ വന്ന് ഭവിക്കാം.എന്നാൽ ഇപ്പോൾ കൈവന്ന ഈ ജീവിതചര്യ ഒരിക്കലും കൈവിടാതിരിക്കുക. ഈ അതിജീവനകാലം കഴിയുമ്പോഴേക്കും പുതിയൊരു ജീവിതകാലം വേണം തുടങ്ങാൻ.


എന്റെ തോട്ടം വാർഷികപരീക്ഷ അടുത്തപ്പോളാണ് എനിക്ക് കൃഷി ചെയ്യാൻ തോന്നിയത്.അമ്മ പറഞ്ഞു നീ പബ്ലിക് പരീക്ഷ എഴുതാൻ പോകുന്ന കുട്ടിയാണ്.പരീക്ഷ കഴിഞ്ഞ് കൃഷി നന്നായി ചെയ്യാം.എന്നാൽ ഞാൻ സമ്മതിച്ചില്ല.വിത്തുകൾ വാങ്ങി പാകി.പരീക്ഷാദിവസങ്ങളിൽ മുളച്ച വിത്തുകൾ നന്നായി സംരക്ഷിക്കേണ്ട സമയമായിരുന്നു. എല്ലാ ദിവസവും അവ നനയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടാണ് പരീക്ഷയ്ക്ക് പോയത്.അപ്പോഴും അമ്മയുടെ ശകാരം കേൾക്കേണ്ടി വന്നു.ആ സമയം കൊണ്ട് പഠിച്ച കാരൃങ്ങൾ ഒന്നുകൂടി വായിച്ചു നോക്കാമല്ലോ.പിന്നീട് പുസ്തകം ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് നനയ്ക്കാൻ തുടങ്ങി.

    എന്നാൽ കൊറോണ എന്ന മഹാമാരി പരീക്ഷ മാറ്റിയതിനും കൃഷിയിലേക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും നൽകുന്നതിനും സഹായിച്ചു.