2022-23 വരെ2023-242024-25


==പുസ്തക പ്രകാശനം==

ബാവുൽ ഗായകരുടെ ജീവിതവും ആത്മാവിലലിയുന്ന സംഗീതവും പ്രമേയമായുള്ള മലയാളത്തിലെ ആദ്യ നോവൽ ഈ സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി കെ ഭാസി എഴുതിയ നക്ഷത്രങ്ങൾ ജനിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സാഹിത്യകാരൻ ജോണി മിറാൻഡ പ്രകാശനം ചെയ്തു. നോവലിസ്റ്റ് സേവ്യർ ജെ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മണിലാൽ രാഘവൻ പുസ്തക പരിചയം നടത്തി. ഫ്രാൻസിസ് ഈരവേലിൽ സ്വാഗതവും ബിജു ബർണാഡ് നന്ദിയും പറഞ്ഞു.