എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/ഏന്റെ ബാല്യം

എന്റെ ബാല്യം

വശ്യമോടെ വസിച്ചു ഞാൻ
എന്റെ പ്രിയമാകുമാ ലോലബാല്യ
കാലത്തിൽ ലോലമാകുമാ അരുവിതൻ
തീരത്ത് പാടി ഓടിനടന്നതോർത്തു ‍ഞാൻ
പണ്ട് പണ്ട് കളിച്ചു പുഴകളിൽ
ഏറ് പന്ത് കളിച്ചു പാടങ്ങളും
ഇന്ന് മാറി ഇവ ഭൂമിതൻ ശവ
കുടീരങ്ങളാം ബഹു കെട്ടിടങ്ങളായ്
തന്നീടീശാ നീ തിരികെ
തന്നിടൂ മധുരസ്വപ്നമാം
എന്നിലെ ഓർമ്മകൾ

സൗപർണികസന്തോഷ്
8 ബി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത